മിന്നുവുമൊന്നിച്ച് ഒരു ട്രെയിന്‍ യാത്ര.....
ഒരു സ്റ്റേഷനില്‍ എത്തിയപ്പോള്‍ അപ്പുറത്തെ പാളത്തില്‍ ഒരു ഗുഡ്സ് ട്രെയിന്റെ ഒരു ഭാഗം മാത്രം കിടക്കുന്നു.
ഇതു കണ്ട് മിന്നുവിന്റെ ചോദ്യം..
"അച്ഛാ.... അച്ഛാ... കു കൂ വണ്ടി പൊട്ടിപ്പോയി..."
ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്.. അങ്ങനേയും പറയാം....
ഉടനെ അടുത്ത ചോദ്യം..
"ആരാ പൊട്ടിച്ചേ....???"
"അത്.... ഒരു മാമന് പൊട്ടിച്ചതാണ്... ഇപ്പോ ശരിയാക്കും ട്ടോ..." ഞാന്‍ ആശ്വസിപ്പിച്ചു.
"എന്തിനാ പൊട്ടിച്ചേ???..." മിന്നു വിടാനുള്ള ഭാവമില്ല...
"അത്.... അത്... ജബ ജബ...... ദേ മോള് അങ്ങോട്ട് നോക്കിയേ... അതു കണ്ടോ...."
Subscribe to:
Post Comments (Atom)
23 comments:
തല്ക്കാലം മിന്നൂസിന്റെ ശ്രദ്ധ മാറ്റുകയല്ലാതെ പിന്നെന്താ വഴി... അല്ലെങ്കില്‍ എന്തിനൊക്കെ സമാധാനം പറയണം...
ആ ജബ ജബ മിന്നൂസ് തിരിച്ചുപ്രയോഗിക്കാന്‍ എടുത്തുവച്ചിട്ടുണ്ടാവും.
:)
:-)
ചാത്തനേറ്:
ഇനി മിന്നൂസ് വല്ലോം പൊട്ടിച്ചാല്‍ ജബ ജബ ചേട്ടനാ പൊട്ടിച്ചേന്നു പറഞ്ഞോ ട്ടാ
ജബ, ജബ......
:)
hmm... hmm.. :)
ഞാനും ജബ ജബ പറഞ്ഞ് മടുത്തിരിക്കുകയാ...
ചോദ്യങ്ങള്‍ ഇങ്ങനെയൊക്കെ.
പട്ടിയുടെ വാല് എന്ത് കോണ്ടാണ് വളഞ്ഞിരിക്കുന്നത്.
പശൂന്റെ വാല് നീണ്ടാണല്ലോ.
പൂവന് കോഴിക്ക് എന്തിനാണ് ഒരു തലയില്‍ പൂവ്.
ചേമ്പില പ്ലാവില പോലെ നനയത്തത്..
തേങ്ങ എന്താ പഴുക്കാത്തത്...
എന്തിനാണ് മീശയും താടിയും...
ഓരോ ദിവസവും വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാവും... പലതിനും ജബ ജബ തന്നെ മറുപടി.
പോസ്റ്റ് നന്നായി.
തൃശൂരുനിന്നും കോഴിക്കോട്ടേക്ക് പോകും വഴി എടപ്പാളുവെച്ച് ഒരു അപകടത്തില്‍പ്പെട്ട് ചളുങ്ങിപ്പിളിഞ്ഞ കാറിനെ ചൂണ്ടിക്കാട്ടി എന്റെഒരു സുഹൃത്തിന്റെ മോള് ചോദിച്ചു :
“ദെന്താച്ചാ ആ കാറുവണ്ടി ഇങ്ങനെയിരിക്കണേ..?”
“ദോ, വേറൊരു വണ്ടി വന്ന് മാന്തീതാണ്...”
കുറച്ച് കഴിഞ്ഞപ്പോള്‍ വേറൊരു കാറും ഏതാണ്ട് അതേ അവസ്ഥയില്‍ വഴിയരികില്‍ കണ്ടു. അപ്പോള്‍ മോളുടെ ചോദ്യം ഇങ്ങനെയാരുന്നു:
“ദേ നോക്കച്ചാ, നേരത്തെ മാന്തിയ വണ്ടി ഇതിനേം മാന്തിയേക്കണു..!”
അവസാനത്തെ ആ ‘ജബ ജബ’ ഇഷ്ടപ്പെട്ടൂട്ടോ... മിന്നുക്കുട്ടിയോട് അന്വേഷണം പറയുക..
:)
പാവം മിന്നു. :-)
ജബ ജബ ഗ്രൂപ്പിനൊരു പൈപ്പ് തുടങ്ങേണ്ടി വര്വോ :)
:)
:):)
:):):)
ഇതെന്താ ഇന്ന് മിന്നൂന് സ്മൈലി സമ്മേളനമാണല്ലോ കെടക്കട്ടെ :) ഒരെണ്ണം
ha ha ha....
Off. I remmeber that the father of Calvin (Calvin and Hobbes cartoon strip) is nicknamed Mr Britannica, uz he is supposed to know everything.....Suuryodayam maashinu oru chance ond....
മിന്നൂട്ടിയുടെ ചോദ്യം കേട്ടപ്പോളാ വേറെ ഒരു കാര്യം ഓര്‍ത്തത്. 5,6 വര്‍ഷം മുന്‍പ് റിലയന്സ്കാര് കേരളം മുഴുവന്‍ കേബ്ബിളിങ്ങിനായി റോഡരിക് കുഴിച്ചിട്ടിരിക്കുന്ന കാലം. ഫൈബര്‍ കേബ്ബിളിന്റെ മുകളില്‍ മണ്ണീടും മുമ്പ് വെയ്ക്കായായി കുഴിച്ച് മാറ്റി അരികത്തിട്ടിരിക്കുന്ന മണ്‍കൂമ്പാരത്തിനു മുകളിലായി ഇഷ്ടിക(ചുടുകട്ട) നിരത്തി വെച്ചിട്ടുണ്ട്. അത് കണ്ട് ബസില്‍ സഞ്ചരിക്കുന്ന ഒരു കുട്ടി അഛനോട് “ഇങ്ങനെയാണോ ഇഷ്ടിക മണ്ണില്‍ നിന്ന് കുഴിച്ചെടുക്കുന്നത്?”. അച്ഛ്ന് മിഴുങ്ങസ്യ നിന്നു :)
:)
Please see this post by Umesh
:-)
കമന്റ് എഴുതിയവര്‍ക്കും മിന്നൂസിനെ ചിരിച്ച് കാണിച്ചവര്‍ക്കും നന്ദി.. :-)
Post a Comment