പാര്‍ക്കിലേക്ക് പോകുന്ന വഴിയില്‍ ഒരു ചെറിയ പലചരക്ക് കടയുണ്ട്. മിന്നൂസിന്റെ അമ്മയും അമ്മൂമ്മയും മുത്തച്ഛനും ആ വഴി പോകുമ്പോള്‍ ഇടയ്ക്ക് മിന്നൂസിന്റെ ഫേവറൈറ്റ് മിഠായിയായ 'മഞ്ച്' വാങ്ങിക്കൊടുക്കാറുണ്ടായിരുന്നു.
ഇതറിഞ്ഞ് 'ഇതൊരു ശീലമായി മാറുമോ' എന്ന സന്ദേഹം എനിയ്ക്കുണ്ടായതിനാല് മിന്നുവിനെ നല്ല ബുദ്ധി ഉപദേശിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ("ഓ.. അച്ഛന് പറഞ്ഞാലല്ലേ മോള് അനുസരിയ്കൂ... " എന്ന ഭാര്യയുടെ വെല്ലുവിളിയും ഒരു കാരണമാണ്)
"എന്നും മഞ്ച് മിഠായി തിന്നരുത് ട്ടോ... പല്ല് കേടുവരില്ലേ.... " എന്നൊക്കെയുള്ള നമ്പറുകള്‍ക്ക് വല്ല്യ സ്വീകരണമോ പ്രതികരണമോ ലഭിക്കാതായപ്പോള്‍ ഞാന്‍ അടുത്ത നമ്പറിട്ടു...
"മഞ്ച് ചോദിക്കില്ലെങ്കിലേ ഇനി പാര്‍ക്കില്‍ കൊണ്ടുപോകൂ.... മഞ്ച് ചോദിക്കുമോ??"
"ഇല്ല... " എന്ന് മനസ്സില്ലാ മനസ്സോടെയും "പാക്കില്‍ പോവാം.." എന്ന് വന്‍ ഉത്സാഹത്തോടെയും ഉത്തരം കിട്ടി.
അങ്ങനെ പാര്‍ക്കില്‍ പോകുന്ന വഴി ആ കടയെത്തിയപ്പോള്‍ മിന്നു ഒരു കള്ളച്ചിരി മാത്രം ചിരിച്ചു. (സാധാരണ തിരിച്ച് വരുമ്പോഴാണല്ലോ കിട്ടാറ്...)
തിരിച്ച് വരുന്നവഴി ആ കട ക്രോസ്സ് ചെയ്തതും മിന്നു എന്നോട് ഒരു ചോദ്യം..
"മിന്നൂന് മഞ്ച് വേണ്ടാല്ലേ???"
"ഹോ... ഇവളെന്തൊരു ഡീസന്റ്" എന്ന് മനസ്സില്‍ വിചാരിച്ച് ഞാന്‍ പറഞ്ഞു...
"ങാ... മിന്നൂസിന് വേണ്ടാല്ലേ??... ഗുഡ് ഗേര്ള്.."
ഉടനെ മിന്നു വീണ്ടും അതേ ഡയലോഗ്... പക്ഷേ, ഇത്തവണ പരിഭവവും സങ്കടവും പരസ്പരം പോരടിച്ച് നില്ക്കുന്ന ടോണ്‍ ..
"ഹും... മിന്നൂന് മഞ്ച് വേണ്ടാല്ലേ???"
പതുക്കെ മുഖത്ത് വിഷാദത്തിന് കാര്‍മേഘം പരക്കുന്നതും അത് ജലകണികകളാകാനുള്ള സാഹചര്യവും വളരെ ക്ലിയര്‍.....
ഇത്രയുമായപ്പോഴെയ്ക്കും ഇതിന് ദൃക്സാക്ഷിയായ എന്റെ ഭാര്യ ആ കട ലക്ഷ്യമാക്കി തിരിച്ച് നടന്ന് തുടങ്ങിയിരുന്നു....
"അത് ശരി.... ഇങ്ങനേയും ചോദിക്കാം അല്ലേ.." എന്ന് പറഞ്ഞുകൊണ്ട് മിന്നൂസിനേയും കൊണ്ട് പുറകേ ഞാനും....
Subscribe to:
Post Comments (Atom)
14 comments:
കാര്യ സാധ്യത്തിനുള്ള ഒരു വഴി കൂടി മിന്നു പുറത്തെടുത്തു... ഇനി സൂക്ഷിയ്ക്കാം..
ഹഹഹ
പെട്ടി(റ്റി)ല്ലേ കുട്ടാ...
ഇനി ഇതും ഇതിനപ്പുറവും കാണാം, കേള്‍ക്കാം.
മിന്നൂസ് മിടുക്കീസ്
-സുല്‍
അപ്പോ മിന്നൂന് മഞ്ച് വേണ്ടാല്ലേ? :)
മിന്നുസ് മിടുക്കിയാണ്. പക്ഷെ പല്ലുപോകുന്നതു സൂക്ഷിക്കണം.
പേസ്റ്റുകളുടെ പരസ്യത്തിലെ ഭീകരന്മാരായ കീടാണുക്കളെ മിന്നുവിനു കാണിച്ചുകൊടുക്കുന്നുണ്ടായിരിക്കുമല്ലോ !
ഹാ ഹാ..മിന്നൂസേ...:)
മിന്നു. മിടുക്കി കൊച്ചേ :)
സുല്‍, സു ചേച്ചി, വേണു, മെലോഡിയസ്... നന്ദി..
ചിത്രകാരാ... മിന്നൂസിന്റെ അമ്മയ്ക്ക് അതുകൊണ്ട് തന്നെ ഏത് നേരവും മിന്നൂസിന്റെ പല്ല് ബ്രഷ് ചെയ്യാനേ സമയമുള്ളൂ... അടുത്ത മഞ്ച് ഓഫര്‍ കൊടുത്തായിരിയ്ക്കും ഓരോതവണയും ബ്രഷ് ചെയ്യുക :-)
ചാത്തനേറ്: ഇങ്ങനെ പോയാല്‍ പുഴുപ്പല്ലി മിന്നൂന്ന് വിളിക്കുവേ...
ഓടോ:
ഹോ ഒരു ജെംസ് മുട്ടായി തിന്നണേല്‍ ആ മുട്ടായീടെ കളറ് വച്ച് ഒരു കഥ പറയണമായിരുന്നു എന്നാലേ തരൂ പാവം ചാത്തന് :(
മിന്നുവിന് റെ കഥ കേട്ടപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ‘ മഞ്ച് കഥ ഓര്‍മ്മ വന്നു.
ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വെക്കേഷനു പോയതായിരുന്നു. എല്ലാവരും ചെയ്യുന്നതു പോലെ ചില ബന്ധു വീടുകളില്‍ സന്ദര്‍ശനം പതിവ് കാഴ്ചയാണല്ലൊ. അന്ന് ഞാന്‍ ഒരു ബന്ധു വിന് റെ വീട് സന്ദര്‍ശിക്കാന്‍ ബസ്സിറങ്ങി 5 മിനുട്ട് നടന്നാല്‍ മാത്രമേ അവിടെ എത്തൂ. വഴിയില്‍ ഒരു വീട്ടില്‍ നിന്ന് 5 - 6 വയസ്സുള്ള ഒരു കൊച്ച് വല്ലാതെ കിടന്ന് അലമുറയിടുന്നു. അവന് റെ അമ്മ ഇടയ്ക്ക് കയ്യില്‍ കിട്ടിയ വടികൊണ്ട് ഒന്ന് പെരുമാറുകയും കൂടി ചെയ്തപ്പോള്‍ കേമമായി. അവന് വഴിയെ പോകുന്ന എന്‍ റെ അടുത്തേക്ക് ഓടി വന്നു.
ഞാന്‍ കാര്യം ചോദിച്ചു. കരച്ചിലിനിടയില്‍ ‘മഞ്ച്’ എന്നു മാത്രം ഞാന്‍ കേട്ടു. ഒരു ചോക്ലേറ്റ് പ്രീയനല്ലാത്തതിനാലായിരിക്കണം (പരസ്യവും കാണാറില്ല) ഞാന്‍ ഈ മഞ്ചിനെ കുറിച്ച് അധികമൊന്നും കേട്ടിട്ടില്ലായിരുന്നു.
പുറകെ എത്തിയ അവന്റെ അമ്മ എനിക്ക് പരിചയമുള്ളവരായിരുന്നു.
“അവന് മഞ്ച് കിട്ടിയാലേ സ്കൂളില്‍ പോവൂന്ന്’ കാര്യം തിരക്കിയപ്പോള്‍ അവരുടെ പ്രതികരണം.
അപ്പോഴും മഞ്ച് എന്നെ കുഴച്ചു. എന്താ ഈ മഞ്ച്?
എന്‍ റെ കയ്യില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന ഗള്‍ഫ് ചോക്ക്ലറ്റിന് റെ പൊതി തുറന്ന് 2 എണ്ണം അവന് കൊടുത്തു. അവനത് സൂക്ഷിച്ച് നോക്കി വാങ്ങാതെ വീണ്ടും ‘മഞ്ച്, മഞ്ച് ‘ എന്ന് ചുണുങ്ങാന്‍ തുടങ്ങി.
ബന്ധു വീട്ടിലെത്തിയപ്പോള്‍ ദാ അവിടെ കിടക്കുന്നു മഞ്ചിന്റെ ഒരു പാക്കറ്റ്!!
I used to ask for "Kalarulla vellam" to amma while going out.. :-)
ആ റാണി മൂഖര്‍ജി മിന്നൂന്നെ അന്വേഷിച്ച് നടപ്പുണ്ട്. പുള്ളിക്കാരിയും മഞ്ചിന്റെ ആളാണ്. :)
മിന്നൂസേ.... നമ്പര്‍ കൊള്ളാട്ടോ. !!!
aarade adutha kali :)
aarade adutha kali :)
Post a Comment