Tuesday, July 31, 2007

കുന്തവും ചന്തവും

രാത്രി മിന്നുവിനെ ഉറക്കുക എന്നത്‌ അല്‍പം കഠിനമായ ഒരു പരിപാടിയാണ്‌. 11 മണിയായാലും പുള്ളിക്കാരത്തി തന്റെ പുസ്തകവായനയും പാട്ടും കഥയും നിര്‍ത്തുന്ന മട്ടില്ല. ഞാനും ഭാര്യയും ഉറക്കം നടിച്ച്‌ കിടക്കുമ്പോഴും മിന്നു നടുക്കിരുന്ന് തന്റെ കാര്യപരിപാടികളില്‍ മുഴുകിയിരിക്കും.

വെറുതേ പുസ്തകപാരായണമാണെങ്കിലും സഹിക്കാമായിരുന്നു. ഇത്‌, ഇടയ്ക്കിടയ്ക്ക്‌ പുസ്തകത്തിലെ പലതും ചൂണ്ടി "അച്ഛാ.. ഇതെന്താ??" എന്ന ചോദ്യം ചോദിച്ചുകൊണ്ടിരിയ്ക്കും.

ഒരു ദിവസം, ഈ ചോദ്യം കുറേ ആയിട്ടും മിന്നു ഉറങ്ങാനുള്ള ലക്ഷണം കാണുന്നില്ല. എനിയ്ക്കാണെങ്കില്‍ ഉറക്കം വന്ന് തുടങ്ങി.

പുസ്തകത്തിലെ എന്തോ ഒന്ന് ചൂണ്ടി മിന്നു ചോദിച്ചു...

"അച്ഛാ.... ഇതെന്താ??"

"അത്‌ കുന്തം..." എന്റെ ഉത്തരം.

"അത്‌ കുന്തല്ലാ... അത്‌ ചന്തം.." മിന്നൂന്റെ മറുപടി.

ഉറക്കം നടിച്ച്‌ കിടന്നിരുന്ന മിന്നൂസിന്റെ അമ്മയുടെ പൊട്ടിച്ചിരി ഞാന്‍ കേട്ടതായി ഭാവിച്ചില്ല.

3 comments:

സൂര്യോദയം said...

മിന്നുവിന്റെ ചോദ്യത്തിനുള്ള എന്റെ ഉത്തരത്തിന്‌ മിന്നുവിന്റെ വക ഒരു കറക്‌ ഷന്‍... അത്രേ ഉള്ളൂ...

Anonymous said...

ഈശ്വരാ.. ഇങ്ങനെ ഒരൂ അച്ഛനെയും അമ്മേനേം സഹിക്കുന്നതിന് മിന്നൂനെ സമ്മതിക്കണം.

സു | Su said...

മിടുക്കി മിന്നൂസേ, ഉറങ്ങാതിരുന്നാല്‍, രാവിലെ ആര് സ്കൂളില്‍ പോവും?