Wednesday, August 8, 2007

കഥ, നീണ്ടകഥ

ചില ദിവസങ്ങളില്‍ രാത്രി ഉറങ്ങാന്‍ കിടന്നാല്‍ മിന്നു ഒരു പുസ്തകോം എടുത്ത്‌ വച്ച്‌ കഥ പറച്ചില്‍ നടത്തും...

അങ്ങനെ കേട്ട ഒരു കഥ.....

"പൂച്ച പോമ്പൊഴേ... ഒരു ചിങ്കം.. ചിങ്കം മ്യാവൂ ന്ന് കരഞ്ഞപ്പോഴേ പൂച്ച ഓടിപ്പോയി..... അപ്പോഴേ... ഒരു കരടി.... ഒരു കൊമ്പുള്ള കരടി..... അപ്പോഴേ.... പേച്ചുപോയി.... അപ്പോഴേ.... ഒരു പുലി.... അപ്പോഴേ...."

"അപ്പോഴേ..... മതി മിന്നൂ... ബാക്കി നാളെ പറയാം....."

മിന്നുവിന്റെ അമ്മയുടെ ഉപദേശം മിന്നു കേട്ടിട്ടേയില്ല..

കഥ തുടര്‍ന്നുകൊണ്ടേയിരുന്നു.....

(ഇടയ്ക്കിടയ്ക്ക്‌ 'അപ്പോഴേ...' എന്ന പദം ഉപയോഗിക്കല്‍ കഥ പറയുമ്പോള്‍ മിന്നൂസിന്‌ നിര്‍ബദ്ധം.)

എന്തായാലും മിന്നുവിന്റെ കഥയിലെ പുതുമയാണ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത്‌... കൊമ്പുള്ള കരടിയും മ്യാവൂ ന്ന് കരയുന്ന സിംഹവും..

8 comments:

സൂര്യോദയം said...

എന്തായാലും മിന്നുവിന്റെ കഥയിലെ പുതുമയാണ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത്‌... കൊമ്പുള്ള കരടിയും മ്യാവൂ ന്ന് കരയുന്ന സിംഹവും..

ശ്രീ said...

"ഠേ!”
സൂര്യോദയം ചേട്ടാ.... തേങ്ങ പതുക്കെയേ പൊട്ടിച്ചിട്ടുള്ളൂ... മിന്നു ഉറങ്ങുവാണെങ്കില്‍ ഉണര്‍‌ത്തണ്ടാന്നു വച്ചു...

“കൊമ്പുള്ള കരടിയും മ്യാവൂ ന്ന് കരയുന്ന സിംഹവും..”

രസമായി....കൊച്ചു കഥ പറച്ചില്‍!

ഗുപ്തന്‍ said...

മിടുക്കത്തി... നന്നായി കഥ പറയാന്‍ പഠിക്കട്ടെ !!

ഓഫ്. അഞ്ചുവയസ്സുകാരന്‍ മകന്റെ തിരക്കഥയുടെ വിശേഷം മുന്‍പൊരിക്കല്‍ പങ്കുവച്ചിരുന്നു പാര്‍വതി എന്ന ബ്ലോഗര്‍. (മഴവില്ലും മയില്പീലിയും ബ്ലോഗ്). അതോര്‍ത്തുപോയി.

Dinkan-ഡിങ്കന്‍ said...

മിന്നൂസിന്റെ കഥാ ബ്ലൊഗും തുടങ്ങൂ

മുസാഫിര്‍ said...

മിന്നുമോള് കഥ പറഞ്ഞ് , കഥ കേട്ട് ,സ്വപ്നങ്ങള്‍ കണ്ട് വലുതാകട്ടെ !

Inji Pennu said...

അപ്പഷേ, കഥ കൊള്ളാന്ന് പറയൂ....
കൊമ്പുള്ള കരടിയെ ഇഷ്ടായി. :)

സു | Su said...

മിന്നൂസേ......

ഇനീം കഥ പറയൂ.............

സൂര്യോദയം said...

ശ്രീ... ഈ തേങ്ങേം കൊണ്ട്‌ നടക്കുന്നത്‌ അത്ര നല്ലതല്ല.. :-)
മനു, ഡിങ്കന്‍, മുസാഫിര്‍, ഇഞ്ചിപെണ്ണ്‍, സു ചേച്ചീ... കമന്റിന്‌ നന്ദി...

കഥ ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു... കണക്റ്റ്‌ ചെയ്യുന്ന വാക്ക്‌ 'ന്നിട്ടുണ്ടല്ലോ....' എന്നതും...