മിന്നുവിന്റെ അമ്മ ശ്രമിച്ച് പരാജയപ്പെട്ട കേസുകള്‍ പൊതുവേ എന്റെ പരിഗണനയ്ക്ക് വിടുന്ന നാട്ടുനടപ്പാണ് വീട്ടിലുള്ളത്. അങ്ങനെ വരുന്ന കേസുകള്‍ "അച്ഛന്റെ സുന്ദരിയല്ലേ..???" എന്ന ഒറ്റ ചോദ്യത്തില്‍ സന്തോഷത്തോടുകൂടി അനുസരിക്കുന്ന മിന്നൂസിനെ കണ്ട് മിന്നൂസിന്റെ അമ്മ അസൂയപ്പെടും.
'മിന്നു ഭക്ഷണം കഴിക്കുന്നില്ല' എന്ന പരാതിയാണ് ഇത്തവണ എനിയ്ക്ക് മിന്നൂസിന്റെ അമ്മ സമര്‍പ്പിച്ചുകൊണ്ട് അടുക്കളയിലേയ്ക്ക് പോയത്.
"മിന്നൂസേ... മിന്നൂസ് പാപ്പം കഴിച്ചോ?" എന്റെ ചോദ്യം..
"കയിച്ചു..."
("അയ്യോ... അവള് വെറുതേ പറയുന്നതാ..." മിന്നൂസിന്റെ അമ്മ അടുക്കളയില്‍ നിന്ന് വിളിച്ച് പറഞ്ഞു)
ഞാന്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു...
"എന്ത് പാപ്പം കഴിച്ചു?"
"ദോശപ്പാപ്പം.."
"എപ്പോ കഴിച്ചു??"
"ഞായറാച്ച കയിച്ചു..."
ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് സത്യസന്ധയായ മിന്നൂസിനേയും എടുത്ത് ഞാന്‍ അടുക്കളയിലേയ്ക്ക് നടന്നു.
Subscribe to:
Post Comments (Atom)
6 comments:
ദിവസങ്ങളുടെ പേര് അറിയില്ലെങ്കിലും ഏതോ ഒരു ഞായറാഴ്ച ദോശ കഴിച്ചിട്ടുണ്ടാകുമെന്ന് മിന്നൂസ് ഊഹിച്ചതില്‍ വല്ല്യ കുറ്റം പറയാനില്ലല്ലോ...
ചാത്തനേറ്: അച്ഛന്റെ മാത്രമല്ല ഞങ്ങടെ മൊത്തം ചുന്ദരിയല്ലേ? ഇന്നെന്താ കഴിച്ചേ മിന്നൂസേ?
മിന്നൂസിന് ഇഷ്ടപ്പെടുന്ന വല്ല പാപ്പവും കൊടുക്കെന്നേ... ഡെയ്ലി ദോശപ്പാപ്പം തന്നെ കൊടുത്താലോ...
:)
വല്ലതും വാരി കഴിക്ക് മിന്നൂസേ എന്നാലല്ലേ മറ്റുള്ളവരുടെ കൂമ്പിടിച്ച് വാട്ടാന്‍ ശക്തിലഭിക്കൂ
ഞായറാച്ച എങ്കിലും ന്റെ കുട്ടി പാപ്പം കയിച്ചെങ്കില്...
മിന്നൂസേ ഇന്നു എന്തെല്ലും കയിച്ചോ??
മിന്നൂസിനെപ്പോലെയുള്ളവര്ക്കു വേണ്ടിയാ ഹോര്‍ലിക്സ് കണ്ടുപിടിച്ചിരിക്കുന്നത്.
ജപ്പാം കൊപ്പാം ഹോര്‍ലിക്സ് ;-)
Post a Comment