മിന്നുവിന്റെ ഇഷ്ടപ്പെട്ട പുസ്തകമായ 'വനിത' നോക്കി മിന്നു അമ്മയ്ക്ക് വിവരണം നല്‍കിക്കൊണ്ടിരിക്കുന്നു.
കുറേ പരസ്യങ്ങളുള്ള ഒരു പേജില്‍ കുറേ ഫോട്ടോകള്‍ കണ്ട് മിന്നു അമ്മയോട് ...
"പാവം...ഇവരൊക്കെ മരിച്ചുപോയീല്ലേ....??? "
ഒന്ന് ഞെട്ടി മിന്നുവിനെ നോക്കി ഇരിക്കുന്ന അമ്മയോട് മിന്നു മുഴുമിപ്പിച്ചു...
"വെള്ളത്തീ പെട്ടിട്ട്..."
(പിന്നീടുള്ള അന്വേഷണത്തില്‍ നിന്ന് മിന്നുവിന്റെ ഈ വിവരണത്തിന്റെ സ്രോതസ്സ് മനസ്സിലായത്... വീട്ടില്‍ സഹായിക്കാന്‍ നില്‍ക്കുന്ന അല്‍പം പ്രായം ചെന്ന ഒരു ചേച്ചിയുണ്ട്. ഞങ്ങള്‍ ഓഫീസില്‍ പോയാല്‍ മിന്നൂസിനെ നോക്കുന്നതും അവരാണ്... മിന്നൂസിന്റെ മടിയില്‍ വച്ചുകൊണ്ടുള്ള പത്രപാരായണത്തില്‍ ചരമ പേജ് കണ്ടപ്പോള്‍ മിന്നുവിന്റെ സംശയം ദൂരീകരിച്ച് കൊടുത്തിരുന്നു. പിന്നെ, എല്ലാവരുടേയും മരണകാരണ ം വിവരിക്കാന്‍ മെനക്കെടാതെ എല്ലാവരും 'വെള്ളത്തില്‍ പെട്ട്' മരിച്ചതാണെന്ന് അവര്‍ പറഞ്ഞു കൊടുത്തിരുന്നു അത്രേ...)
Subscribe to:
Post Comments (Atom)
10 comments:
പത്രത്തിലെ ചരമപേജിനെക്കുറിച്ച് മിന്നുവിന് കൊടുത്ത ഒരു ചെറിയ വിശദീകരണം ഇപ്പോ മിന്നു പൊതുവായി സ്വീകരിച്ചിരിക്കുന്നു.
മിന്നു ശരിക്കും ഒരു താരം തന്നെ!
വളരെ നിഷ്കളങ്കമായ ചോദ്യങ്ങളും സംശയങ്ങളും.
:)
ചാത്തനേറ്:മിന്നൂ വനിത വായിക്കാന്‍ പ്രായമായോ?
വനിതയില്‍ പടം വരാന്‍ വെറുതെയൊന്നുമാവില്ല, മരിക്കണം. :)
മിന്നൂസേ :)
:)
:)
മിന്നൂസു് ഒന്നു മനസ്സിലാക്കി വരട്ടു്. അങ്കിളുമാരെല്ലാം കൂടി അങ്ങോട്ടു കളിയാക്കിയാലോ. അല്ലെ മിന്നൂസ്സേ..:)
:)
mashe..
this is increasingly becoming a page I dare not miss. thanks for updating
ശ്രീ... തന്നെ തന്നെ.. :-)
കുട്ടിച്ചാത്ത്സ്... വനിത വായിക്കാന്‍ പ്രായമായോന്നോ... അതും പുതിയതേ വായിയ്ക്കൂ... ;-)
സുല്‍.. :-)
പേര് പേരയ്ക്ക.. സാല്‍ജോ.. :-)
വേണുജീ, സഹയാത്രികന്‍.. :-)
മനു... നന്ദി...
Post a Comment