Wednesday, February 6, 2008

ഹാപ്പി ബെര്‍ത്ത്‌ ഡേ

നാലഞ്ച്‌ മാസമായി മിന്നൂസ്‌ സ്ഥിരമായി ചോദിക്കുന്ന ഒരു കാര്യമുണ്ട്‌... "ഇന്ന്‌ എന്റെ ഹാപ്പി ബെര്‍ത്ത്‌ ഡേ ആണൊ?" എന്ന്‌....

ചോദിക്കുന്നതില്‍ കാരണമുണ്ട്‌... പ്ളേ സ്കൂളില്‍ കുട്ടികളുടെ ബെര്‍ത്ത്‌ ഡേ ആഘൊഷിക്കാറുണ്ട്‌..

തലയില്‍ തൊപ്പി വക്കുക, കേക്ക്‌ മുറിക്കുക, ഗിഫ്റ്റ്‌ കിട്ടുക എന്നീ കാര്യങ്ങളാണ്‌ മിന്നുവിനെ സംബദ്ധിച്ചിടത്തോളം പിറന്നാളിന്റെ പ്രാധാന്യം...

അങ്ങനെ കാത്തിരുന്ന്‌ കാത്തിരുന്ന്‌ ഇന്ന്‌ മിന്നൂസിന്റെ ബെര്‍ത്ത്‌ ഡേ....

രണ്ട്‌ ദിവസമായി പനിയുണ്ടായിരുന്നതിനാല്‍ ബെര്‍ത്ത്‌ ഡേ അത്ര ഉഷാറോടെയല്ല മിന്നു എഴുന്നേറ്റത്‌.. എങ്കിലും ഒരു ഡോസ്‌ മരുന്ന്‌ കഴിച്ചപ്പൊഴേയ്ക്ക്‌ ആള്‌ ഉഷാറായി.

പതിവുപൊലെത്തന്നെ ഇത്തവണയും ആഘോഷങ്ങളൊന്നുമില്ല. മിന്നുവിണ്റ്റെ അച്ഛന്റെയും അമ്മയുടെയും വീട്ടില്‍ മാത്രമേ ക്ഷണമുണ്ടാകൂ... മിന്നുവിന്റെ അമ്മയുടെ വീട്ടില്‍ നിന്ന്‌ മുത്തച്ചനൊ അമ്മൂമ്മയൊ അച്ഛന്റെ വീട്ടില്‍ നിന്ന്‌ അച്ചമ്മയൊ അച്ഛാച്ചനൊ കുഞ്ഞച്ചനൊ അമ്മായിയൊ സൌകര്യപ്പെട്ടാല്‍ വരാന്‍ പറയും... മുടക്ക്‌ ദിവസമല്ലാത്തതിനാല്‍ ആരെയും നിര്‍ബദ്ധിക്കലില്ല. പക്ഷെ, ഒരു ചെറിയ ഡെക്കറേഷനൊക്കെ ചെയ്ത്‌ കേക്ക്‌ മുറിക്കലും മറ്റുമായി ഞങ്ങള്‍ ഒരു പരിപാടി തയ്യാറാക്കും... നാലോ അഞ്ചോ പേരേ ഉണ്ടാകൂ എന്നതിനാല്‍ ചെറിയൊരു സദ്യയും.
അടുത്തുള്ള ഒരു അനാഥാലയത്തിലെ കുട്ടികള്‍ക്കും മറ്റ്‌ അന്തേവാസികള്‍ക്കുമായി ഭക്ഷണം അറേഞ്ച്‌ ചെയ്ത്‌ കൊടുക്കും.. അത്ര തന്നെ..

ഇത്തവണയും അതേ പടിതന്നെ... മിന്നുവിന്റെ മുത്തച്ചന്‍ എത്തിയിട്ടുണ്ട്‌. മിന്നുവിനേയും കൂട്ടി മിന്നുവിണ്റ്റെ അമ്മയും മുത്തച്ഛനും അമ്പലത്തില്‍ പൊയി.. ഞാന്‍ പതിവുപൊലെ ഡ്രൈവര്‍ ജോലി...

പ്ളേ സ്കൂളില്‍ ചെന്ന്‌ കുട്ടികളൊടൊപ്പം കേക്ക്‌ മുറിച്ച്‌ ഗിഫ്റ്റ്‌ വാങ്ങി തിരികെ വീട്ടിലെത്തി.

വീട്ടില്‍ വന്ന്‌ ഞങ്ങള്‍ നാലുപേരും ചേര്‍ന്ന്‌ വീണ്ടും ഒരു കേക്ക്‌ മുറിക്കല്‍ നടത്തി.

ബാക്കി ചില കാര്യപരിപാടികളും കൂടി ബാക്കി..

മിന്നുവിന്റെ കുസൃതിത്തരങ്ങളൊന്നുമല്ല ഈ പൊസ്റ്റിലെങ്കിലും മിന്നുസ്‌ ഡയറിയില്‍ ഒരു ബെര്‍ത്ത്‌ ഡേ വിശേഷം ഇരിക്കട്ടെ എന്നു വിചാരിച്ചു എന്ന് മാത്രം.. കൂടെ മിന്നൂസ്‌ ഡയറി വായിക്കുന്നവരുണ്ടെങ്കില്‍ അവരുടെ പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടാവട്ടെ...

35 comments:

സൂര്യോദയം said...

മിന്നുവിണ്റ്റെ ബെര്‍ത്ത്‌ ഡേ.. ലൈവ്‌ അപ്ഡേറ്റ്‌

യാരിദ്‌|~|Yarid said...

മിന്നുവിനെന്റെ ബെറ്‌ത്ത് ഡേ ആശംസകള്‍...

വല്യമ്മായി said...

പിറന്നാള്‍ ആശംസകള്‍

തറവാടി,വല്യമ്മായി,പച്ചാന,ആജു,ഫിറാസ്

സുഗതരാജ് പലേരി said...

മിന്നുവിന്‌ പിറന്നാളാശംസകള്‍.

കണ്ണൂസ്‌ said...

ആശംസ, പ്രാര്‍ത്ഥന, സ്നേഹം..

പലപ്പോഴും മിന്നുവിന്റെ കുസൃതികള്‍ വായിക്കുമ്പോ എന്റെ മോളുമായുള്ള സാമ്യം കണ്ട് അമ്പരന്നിട്ടുണ്ട്.

Haree said...

മിന്നുവിന് എന്റെ വകയും പിറന്നാള്‍ ആശംസകള്‍...
ബര്‍ത്ത്‌ഡേ ആഘോഷത്തിന്റെ ചിത്രങ്ങളൊന്നുമില്ലേ?
:)
--

സു | Su said...

ഇന്നാണോ? 9 എന്ന് ബ്ലോഗിനുമുകളില്‍ കണ്ടതുപോലെ. ഇന്നു പിറന്നാളാണോ? ആവും അല്ലേ?

എന്തായാലും പ്രാര്‍ത്ഥനയും സ്നേഹവും എന്ന് പ്രത്യേകം പറയണമെന്നില്ല. അതേ ഉള്ളൂ എനിക്കിപ്പോ മിന്നൂന് കൊടുക്കാന്‍.

പിറന്നാളാശംസകള്‍.

മിന്നൂസേ ഒരു ചക്കരയുമ്മയും ഒരു പഞ്ചാരയുമ്മയും. കേക്ക് എനിക്കും തരണംട്ടോ. :)

പനിയൊക്കെ മാറി മിടുക്കിയായില്ലേ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മിന്നൂസിന് എന്റെ വകയും ജന്മദിനാശംസകള്‍.

വിന്‍സ് said...

കൊച്ചിനു എന്റെ എല്ലാവിധ പിറന്നാള്‍ ആശംസകളും. കുട്ടിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ വലിയ ഭൂലോക ചടങ്ങാക്കി മാറ്റുന്ന ഈ കാലത്തു കുറച്ചു അനാഥ കുട്ടികള്‍ക്ക് അന്നദാനം കൊടുത്ത് വയറു നിറപ്പിക്കുന്ന സൂര്യോദയത്തിനും ആശംസകള്‍.

പ്രയാസി said...

മിന്നൂസിനു പിറന്നാളാശംസകള്‍..:)

ശ്രീനാഥ്‌ | അഹം said...

bday wishes to minnus...

:)

കുട്ടിച്ചാത്തന്‍ said...

സന്തോഷ ജന്മദിനം മിന്നൂന്....

അഭിലാഷങ്ങള്‍ said...

ഇന്നാ ചൂടോടെ പിടിച്ചോ..

മിന്നൂന് മിന്നുന്ന ഒരു ജന്മദിനാശംസ..!

അതിന്റെ കൂടെ എന്റെ വക ഒരു ചക്കരയുമ്മയും...

:-)

നവരുചിയന്‍ said...

പിറന്നാള്‍ വാഴ്ത്തുകള്‍ .......... മിന്നുക്കുട്ടി ........

ബയാന്‍ said...

മിന്നുവിനു മിന്നുന്ന ജന്മദിനാ‍ശംസകള്‍

Anonymous said...

അടിപൊളി ജന്മദിനം മിന്നൂട്ടീ.. ദീര്‍ഘായുസ്സും സന്തോഷവും സൌഖ്യവും!!

Unknown said...

Happy Birthday Minnoottee....

MAy God the Almighty bless you with good Health and Happiness forever....

സുല്‍ |Sul said...

ഹാപ്പി ബര്‍ത്ത്ഡേ റ്റു യു മിനൂ....

-സുല്‍, സുല്ലി, അമി, അനു

Sharu (Ansha Muneer) said...

മിന്നൂസിന് ഒരു നൂറുജന്മദിനങ്ങള്‍ ആശംസിക്കുന്നു...

krish | കൃഷ് said...

സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍.



(ഓ.ടോ: ഇന്നലെ എന്റെ മോളുടെ പിറന്നാള്‍ ആയിരുന്നു. അടുത്തടുത്ത നാളുകാരാണല്ലോ)

നിരക്ഷരൻ said...

മിന്നൂസിന് പിറന്നാളാശംസകള്‍.

ശ്രീലാല്‍ said...

പിറന്നാള്‍ ആശംസകള്‍...മിന്നൂ‍സേ, പായസം കിട്ടീലാട്ടോ.. !!

ദിലീപ് വിശ്വനാഥ് said...

മിന്നൂസിന് ജന്മദിനാശംസകള്‍.

ദേവാസുരം said...

മിന്നൂസേ....

ചക്കരക്കുട്ടിക്കു ചേട്ടന്റെ പിറന്നാള്‍ ആശംസകള്‍..

അച്ചയോട് പറഞ്ഞു ഈ ചേട്ടനു ഒരു കഷണം കേക്ക് അയച്ചു തരണെ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബെറ്‌ത്ത് ഡേ ആശംസകള്‍...

Typist | എഴുത്തുകാരി said...

ആശംസകള്‍ മാത്രമല്ല, പ്രാര്‍ഥനയും സ്നേഹവുമെല്ലാമുണ്ട്‌.

Mr. K# said...

എന്നാ എന്റേം ആശംശ :-)

മയൂര said...

മിന്നുവിന്‌ പിറന്നാളാശംസകള്‍...

സൂര്യോദയം said...

മിന്നുവിന്‌ സ്നേഹവും ആശംസകളും അറിയിച്ച എല്ലാവര്‍ക്കും നന്ദി ട്ടോ... :-)

കൊച്ചുത്രേസ്യ said...

മിന്നൂസേ മോള്‍ടെ പുരാണങ്ങളൊക്കെ മുടങ്ങാതെ വായിക്കാറുണ്ട്‌ കേട്ടോ.ഒരുപാടൊരുപാട്‌ ആശംസകള്‍..മിടുക്കിയായി വളരൂ..

G.MANU said...

മിന്നൂ നിനക്കെന്റെ മംഗളാശംസകള്‍
മിന്നിയും മുന്നിലായെത്തിയും ജീവിത
ച്ചില്ലയില്‍പൂവായ് ശലഭമായ് പാറുക
ചില്ലണിക്കണ്ണില്‍ പുലരിയെ വാ‍ങ്ങുക

മിന്നൂട്ടിക്ക് പിറന്നാല്‍ ആശംസകള്‍....

Santhosh said...

വൈകിയാണെങ്കിലും മിന്നുവിന് ആശംസകള്‍!

പിരിക്കുട്ടി said...

many many happy returns of that day minnu

കുറ്റ്യാടിക്കാരന്‍|Suhair said...

belated birthday wishes from kutti-maaman.
:)

suni said...

happy birth day