മിന്നൂസിന് ദേഷ്യം വന്നാല്‍ ആദ്യം വിളിക്കുന്നത് നായയെയാണ്... അല്‍പം ഡീസന്റായി പറഞ്ഞെന്നേയുള്ളൂ... "നീ പോടാ പട്ടീ..." എന്നാണ് വിളി. ഇത് മിക്കവാറും പ്ലേ സ്കൂളില്‍ നിന്ന് സിദ്ധിച്ചതാകാം...
ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ ഒന്ന് ഭീഷണിപ്പെടുത്തി ഒതുക്കാന്‍ നോക്കി. ഇടയ്ക്ക് ചുണ്ടില്‍ വിരല്‍ കൊണ്ട് ഞൊടിക്കുന്ന ആക് ഷന്‍ സീക്വന്‍സ് വരെ ചെയ്തു. കുറച്ചൊന്ന് ഒതുങ്ങിയെങ്കിലും അല്‍പദിവസങ്ങള്‍ക്കകം വീണ്ടും പൂര്‍വാര്‍ദ്ധികം ശക്തിയായി ഈ വിളി തുടര്‍ന്നു.
ശിക്ഷാനടപടികള്‍ ഒരു പരിധിവിട്ട് സ്വീകരിക്കുന്നത് നല്ലതല്ലെന്ന മുതിര്‍ന്നവരുടെ അഭിപ്രായം മാനിച്ച് ഇത്തരം വിളികളെ ഗൗനിക്കാതെ കേള്‍ക്കാത്തതായി നടിയ്ക്കാന്‍ ഞങ്ങള്‍ തീരുമാനമായി.
നമ്മള്‍ അങ്ങനെ ഇഗ്നോര്‍ ചെയ്യാന്‍ തീരുമാനിച്ച വിവരം വല്ലതും നാട്ടുകാര്‍ക്കറിയോ?
ഒരു മൂന്നാര്‍ ട്രിപ്പ് (പൊളിച്ചടുക്കല്‍ കഴിഞ്ഞതിനുശേഷം)...
എന്തോ കാര്യത്തിന് മിന്നൂസ് പറഞ്ഞത് കേള്‍ക്കാതെ വാശിപിടിച്ചപ്പോള്‍ മിന്നൂസിന്റെ അമ്മ ചെറുതായി ഒന്ന് തുടയില്‍ നുള്ളി എന്ന് തോന്നുന്നു. ദേഷ്യവും കരച്ചിലോടും കൂടി മിന്നൂസ് അലറി
"നീ പോടാ പട്ടീ..."
യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഞങ്ങള്‍ നിന്നു... പക്ഷെ, അത് വഴി പോയ ഒരു ചേട്ടന്‍ തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി പോകുന്നു. പുള്ളിക്കാരനിട്ടാണ് കിട്ടിയതെന്ന് തോന്നുന്നു...
ഇനി ഇതിന്റെ പേരില്‍ നാട്ടുകാരില്‍ നിന്ന് വല്ലതും വാങ്ങി കെട്ടേണ്ടിവരുമോ എന്ന പേടി അന്നോടെ തുടങ്ങി...
ഇപ്പോള്‍ പുള്ളിക്കാരത്തി ഒന്ന് മയപ്പെട്ടുതുടങ്ങി... ആരും വല്ല്യ സംഭവമായി ഈ വിളിയെ കാണാതായി തുടങ്ങിയത് തന്നെ കാരണം... എങ്കിലും ഏറ്റവും വലിയ ദേഷ്യപ്രകടനത്തിന്റെ പട്ടികയില്‍ ഇത് തന്നെയാണ് മുന്നിലെന്ന് ഈയിടെയാണ് മനസ്സിലായത്...
അതായത്... മിന്നൂസ് ടി.വി. യില്‍ ഏതോ വൈല്‍ഡ് ലൈഫ് ചാനല്‍ കണ്ടുകൊണ്ടിരിക്കുന്നു... (അങ്ങനെ ശീലമുണ്ടായിട്ടൊന്നുമല്ല... എപ്പോഴോ ആ ചാനല്‍ വന്നതിനുശേഷം മാറ്റാന്‍ മറന്നപ്പോള്‍ മിന്നൂസിന് നോക്കി ഇരിക്കാനും ഒരു അവസരം തരപ്പെട്ടു എന്നുമാത്രം). അതില്‍ ഒരു പാമ്പ് ഒരു പക്ഷിയെ തിന്നുന്ന കണ്ട് മിന്നൂസിന് സഹിച്ചില്ല...
"ഈ പാമ്പ് പട്ടിയാ അല്ലേ അച്ചേ... പട്ടിപ്പാമ്പ്..."
Subscribe to:
Post Comments (Atom)
8 comments:
ഒരു പുതിയ ജീവിയുടെ പേര് മിന്നൂസിന്റെ വക...
മിന്നൂസ് നീണാള്‍ വാഴട്ടെ
മിന്നൂസിന്റെ പുതിയ കണ്ടുപിടുത്തം കൊള്ളാം
ഇനിയെന്തൊക്കെ പേരുകളാണോ മിന്നൂസ് കണ്ടു പിടിയ്ക്കാനിരിയ്ക്കുന്നത്...
:)
അയ്യോ ഈ "പട്ടി" എല്ലാ കുട്ടികളും എറ്റവും എളുപ്പം പഠിക്കും എന്നു തോന്നുന്നു. ഇവിടെ പതിനെട്ടടവും പയറ്റിനോക്കി, നാട്ടുകാരുടെ നോട്ടമാണ് സഹിക്കാന്‍ വയ്യാത്തത്. സോ,ഇപ്പോള്‍ നല്ല പെട കൊടുക്കും, അതുകൊണ്ട് കുറഞ്ഞുവരുന്നു.
പട്ടിപ്പാമ്പ് - മിന്നൂ, അതുവായിച്ച് ശരിക്കും ചിരിച്ചു.
ഈ മിന്നൂന്റെ ഓരൊ കാര്യങ്ങളെ...
ചാത്തനേറ്: മിന്നൂ തല്ല് വാങ്ങാന്‍ ഉള്ള ശ്രമം തുടങ്ങി അല്ലേ?
മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.
Post a Comment