Monday, April 7, 2008

അമ്പാട്ടിയുടെ അച്ഛന്‍

ഉച്ചയ്ക്ക്‌ പ്ലേ സ്കൂള്‍ വിട്ട്‌ വന്നാല്‍ മിന്നൂസിന്‌ കൂട്ടായി ഒരു അമ്മൂമ്മയുണ്ട്‌ വീട്ടില്‍. പലപ്പോഴും മിന്നൂസ്‌ അമ്മയായും അമ്മൂമ്മ കുഞ്ഞ്‌ ആയുമുള്ള റോള്‍ പ്ലേ ആണ്‌ അരങ്ങേറുന്നത്‌.

അമ്മൂമ്മ ദിവസവും സന്ധ്യാസമയത്ത്‌ വീട്ടില്‍ നിലവിളക്ക്‌ കൊളുത്തി വയ്ക്കും. മിന്നൂസ്‌ അത്‌ ഊതിക്കിടത്താതിരിയ്ക്കാന്‍ അത്‌ അമ്പാട്ടിയ്ക്ക്‌ വേണ്ടിയാണെന്ന് പറഞ്ഞ്‌ കൊടുത്തിട്ടുമുണ്ട്‌.

ഈയിടെ മിന്നൂസ്‌ ഒരു സംശയം മിന്നൂസിന്റെ അമ്മയോട്‌..

"അമ്മേ.... അമ്പാട്ടി തീ തിന്ന്വോ....???" വിളക്കിലേയ്ക്ക്‌ നോക്കിയാണ്‌ ചോദ്യം...

"ഏയ്‌... ഇല്ലാ..."

"അതെന്താ... അമ്പാട്ടീടെ അച്ഛന്‍ ചീത്ത പറയോ???"

ചോദ്യം കേട്ടെങ്കിലും ഞാന്‍ സ്കൂട്ടായി.

6 comments:

സൂര്യോദയം said...

ഈയിടെ മിന്നൂസിന്‌ ഉണ്ടായ ഒരു സംശയം... അമ്പാട്ടീടെ അച്ഛനെപ്പറ്റി....

Mr. K# said...

മിന്നു ചോദിച്ചത് ന്യായം :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ചോദ്യം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മിന്നൂസേ അച്ഛനാളു ശരിയല്ലാലേ?

ശ്രീ said...

ന്യായമായ സംശയം!
;)

കുഞ്ഞന്‍ said...

എന്റെ അമ്പാട്ടി മിന്നൂനെ കാത്തുകൊള്ളണേ..

മിടുക്കി..