കാറില്‍ യാത്ര ചെയ്യവേ, മിന്നൂസ് റോഡിലേയ്ക്ക് ചൂണ്ടി പറഞ്ഞു. "ദേ... ഷാം പൂ തലേല്‍ മാത്രം തേച്ച് ഒരാള്‍ പോണൂ...."
ഇതെന്താണ് ഇവള്‍ പറയുന്നതെന്നറിയാനായി ഞാന്‍ ചോദിച്ചു... "എവിടെ? എവിടേ??"
ഈ പട്ടാപ്പകല്‍ തലയില്‍ ഷാം പൂ തേച്ച് ആരാണ് നടക്കുന്നതെന്നറിയണമല്ലോ....
"ദേ.... പോണൂ..." റോഡ് ക്രോസ്സ് ചെയ്ത് കടന്നുപോയ ഒരു വയസ്സായ ആളെ ചൂണ്ടി മിന്നു പറഞ്ഞു.
തലമുടി മുഴുവന്‍ നരച്ച ഒരാള്‍....
പാവം, അയാളെയാണ് തലയില്‍ ഷാം പൂ തേച്ച് പോകുന്നതാണെന്ന് മിന്നു പ്രഖ്യാപിച്ചത്.
Subscribe to:
Post Comments (Atom)
3 comments:
മിന്നു കണ്ടെത്തിയ 'ഷാംപൂ തലയില്‍ തേച്ച മനുഷ്യന്‍'
:)
:-)
Post a Comment