മിന്നൂസിന്റെ അമ്മയുടെ വാച്ച് കാണ്മാനില്ല. വീട് മുഴുവന്‍ അരിച്ച് പെറുക്കി, ഇനി ചാലക്കുടിയിലോ മറ്റോ പോയപ്പോള്‍ ആ വീട്ടില്‍ വച്ച് മറന്നതാവാനും മതി എന്നൊക്കെ വിചാരിച്ച് സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും തിരച്ചില്‍ തുടര്‍ന്നു.
കുറേ അന്വേഷിച്ചിട്ടും കാണാതായപ്പോള്‍ വെറുതേ മിന്നൂസിനോട് കൂടി ഒന്ന് ചോദിച്ചേക്കാമെന്ന് വച്ചു.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ മിന്നൂസിനോട് അമ്മയുടെ ചോദ്യം...
"മിന്നൂസേ.. അമ്മേടെ വാച്ച് കണ്ടോ?"
"ഇല്ലാ.... എവിടേ??" മിന്നൂസിന്റെ ചോദ്യം...
"അതല്ലാ... മിന്നൂസ് വാച്ച് എവിടെയെങ്കിലും കണ്ടോ എന്നാ ചോദിച്ചത്..."
"ഇല്ലല്ലോ.... എവിടെയാ വാച്ച്..???"
"അയ്യോ... വാച്ച് കാണാനില്ല മിന്നൂസേ.. അതുകൊണ്ടല്ലേ മിന്നൂസെങ്ങാനും കണ്ടോ എന്ന് ചോദിച്ചത്..." മിന്നൂസിന്റെ അമ്മ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുന്നു.
"എവിടെയാ അമ്മേ..... അമ്മ ഒളിപ്പിച്ച് വച്ചോ..... വാച്ച് എവിടെയാ...." മിന്നൂസ് നിര്‍ബദ്ധം തുടങ്ങി...
"മിന്നൂസേ... ഞാനൊന്നും ചോദിച്ചിട്ടും ഇല്ലാ.. വാച്ച് പോയിട്ടും ഇല്ലാ..." എങ്ങനെയെങ്കിലും സംഗതി ഒന്ന് അവസാനിപ്പിക്കാനായി അമ്മയുടെ ശ്രമം.
"അല്ലാ.... അമ്മ പറയ്... വാച്ച് എവിടെയാ...... പറയ് അമ്മേ...."
കാര്യം കൈ വിട്ടു എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ ഈ നാട്ടുകാരനല്ല എന്ന ഭാവത്തില്‍ തിരിഞ്ഞ് കിടന്നു.
മിന്നൂസും അമ്മയും ചോദ്യോത്തരപംക്തി തുടര്‍ന്നു
Subscribe to:
Post Comments (Atom)
4 comments:
മിന്നൂസ് ഡയറിയിലെ അമ്പതാമത്തെ പോസ്റ്റ്.....
മിന്നൂസിനോട് ഒരന്വേഷണം നടത്തി കയ്യില്‍ പിണഞ്ഞത്....
കുറേ താളുകള്‍ വിട്ടുപോയി മിന്നൂശെ...
മിന്നൂസിനും സൂര്യോദയത്തിനും 50ന്റെ ആശംസകള്‍.....
.........എങ്കിലും ആ വാച്ച് എന്ത്യേ?
മിന്നൂസ് വിശേഷങ്ങള്‍ക്ക് അമ്പതിന്റെ തിളക്കം!
ആശംസകള്‍
:)
ജൂബിലി ആശംസകള്‍...
Post a Comment