Tuesday, June 17, 2008

എന്തൊരു സ്നേഹം.. ചോക്ലേറ്റ്‌ സ്നേഹം

ഡയറി മില്‍ക്‌ ബ്രാന്‍ഡിനോടുള്ള മിന്നൂസിന്റെ വിശ്വാസ്യത ഇപ്പോഴും തുടരുന്നു.

മുത്തച്ഛന്‍ കൊണ്ടുവന്ന് കൊടുത്ത ഡയറി മില്‍ക്ക്‌ ചോക്ക്ലേറ്റ്‌ കയ്യിലെടുത്ത്‌ പിടിച്ചത്‌ കണ്ട്‌ മിന്നൂസിന്റെ അമ്മ അല്‍പം താല്‍പര്യത്തോടെ മിന്നൂസിനെ നോക്കി.

"ഇത്‌ പൊട്ടീതാ... പൊട്ടീത്‌ അമ്മ തിന്നണ്ടാ ട്ടോ.." മിന്നു ചോക്ലേറ്റ്‌ പൊട്ടിച്ച്‌ കഴിക്കുന്നതിന്നിടയില്‍ പറഞ്ഞു.

ഓഫീസില്‍ പോകാനായി തയ്യാറായിക്കൊണ്ടിരുന്ന എന്റെ അടുക്കലേയ്ക്ക്‌ മിന്നു വന്നു. എന്നിട്ട്‌ എന്റെ നേരെ കൈ നീട്ടി. കയ്യില്‍ ഡയറി മില്‍ക്കിന്റെ ഒരു ചെറിയ കഷണം. എനിക്ക്‌ അല്‍ഭുതമായി.. ആ സ്നേഹം.... ഞാന്‍ വാങ്ങി വായിലിട്ടു.

"നിലത്ത്‌ വീണത്‌ എനിച്ച്‌ വേണ്ട.." ഇതും പറഞ്ഞ്‌ മിന്നു അവളുടെ കയ്യിലുള്ള ബാക്കി പീസും കൊണ്ട്‌ അപ്പുറത്തേയ്ക്ക്‌ പോയി.

(വായിലിട്ട ഞാന്‍ ചവച്ച്‌ തുടങ്ങിയ ആ ചോക്ലേറ്റ്‌ ഒന്ന് സ്റ്റക്ക്‌ ആയെങ്കിലും ആ സ്നേഹം ഓര്‍ത്ത്‌ ഞാന്‍ പൊട്ടിച്ചിരിച്ചുപോയി)

13 comments:

സൂര്യോദയം said...

മിന്നൂസിന്റെ സ്നേഹത്തിന്റെ പൊരുള്‍ തിരിച്ചറിയാന്‍ അല്‍പം വൈകിപ്പോയി. :-)

Mr. K# said...

അദ്ദാണ്‍. മിന്നൂസ് വേസ്റ്റാക്കീല്ലല്ലോ :-)

കുഞ്ഞന്‍ said...

മിന്നൂസ് ചോക്ലേറ്റ് വേസ്റ്റാക്കിയില്ലല്ലൊ..മിടുക്കി..!

Sharu (Ansha Muneer) said...

ഒന്നും വേസ്റ്റാക്കരുതെന്ന് മിന്നൂസിനറിയാം :)

സഹയാത്രികന്‍ said...

ഹ ഹ ഹ... അത് മിന്നു കലക്കി...

അല്ലേലും താഴെ വീണതെങ്ങനാ മിന്നു കഴിക്കാ... അയ്യേ..

:)

Rare Rose said...

മിന്നുക്കുട്ടി ആളു കൊള്ളാല്ലോ...:)

Areekkodan | അരീക്കോടന്‍ said...

മിടുക്കി..!
മിടുമിടുക്കി..!

ശ്രീ said...

പിന്നല്ലാതെ...
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

minnus the great

പാമരന്‍ said...

:)

മാണിക്യം said...

ഇത്തനക്ക് അത്തന എങ്കില്‍
അത്തനെക്ക് എത്തന?

Unknown said...

ഹോ ഈ ചോക്കളെറ്റിന് എന്താ ടേസ്റ്റ്
കലക്കി

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ.. മിന്നൂസേ..
ഗുഡ് ഗേള്‍... :-)