മൃഗങ്ങളുടെ ചെറിയ ചെറിയ രൂപങ്ങള്‍ മിന്നൂസിന്റെ കയ്യില്‍ കുറേ കിട്ടിയിട്ടുണ്ട്. അതെല്ലാം വരിവരിയായി വയ്ക്കുന്നകണ്ടിട്ട് ഞാന്‍ സഹായിക്കാന്‍ ചെന്നു.
ഒരു മൃഗത്തെ മറ്റേതിനു മുന്നില്‍ മുഖത്തോട് മുഖം വച്ചപ്പോള്‍ മിന്നൂസിന് ഇഷ്ടപ്പെട്ടില്ല.
"ഇത് കണ്ടാല് പേടിച്ച് ഓടില്ലേ.... പിന്നില് പിന്നില് വച്ചണം.." മിന്നൂസ് ഞാന്‍ വച്ചതിനെ എടുത്ത് മാറ്റി, ഓരോന്നിന്റെയും പിന്നിലേയ്ക്ക് ക്യൂ ആയി വയ്ക്കാന്‍ തുടങ്ങി.
ഓരോ മൃഗത്തേയും എടുത്തിട്ട് എന്നോട് ചോദിക്കും "ഇതിന്റെ പേരെന്താ?"
ഞാന്‍ മൃഗത്തിന്റെ പേര് പറഞ്ഞുകൊടുക്കും.
ഒരെണ്ണം എടുത്തിട്ട് ചോദിച്ചു.. "ഇതിന്റെ പേരെന്താ?"
"കണ്ടാമൃഗം.." ഞാന്‍ പറഞ്ഞു.
അടുത്തതിനെ എടുത്തിട്ട് മിന്നൂസ് ചോദിച്ചു.. "ഇത് കണ്ടാല്..???"
രണ്ട് നിമിഷം ചോദ്യത്തിന്റെ ഉദ്ദേശം മനസ്സിലാവാതെ ഞാന്‍ അന്തിച്ച് നിന്നു.
Subscribe to:
Post Comments (Atom)
14 comments:
"ഓ.. അതും കണ്ടാല് മൃഗം തന്നെ മിന്നൂസേ..." എന്ന് പറഞ്ഞ് തൊഴുകയല്ലാതെ വേറെ ഒന്നും വഴിയുണ്ടായില്ല.
ഹ...ഹ... ഇതും കലക്കി.
ഹ ഹ ഹ... ബെസ്റ്റ് :)
വന്നത് വെറുതെയായില്ല. ഞാന്‍ വായിക്കത്ത ഒരുപാട് വിശേഷങ്ങള്‍ കാണുന്നു ഇവിടെ. ഈ മിന്നൂസിന്റെ വിശേഷങ്ങള്‍ അറിയാന്‍ വല്യ ഇഷ്ടമാ എനിക്ക്. ഈ മിടുക്കിക്കുട്ടിയെ ഒന്ന് കാണാനെന്താ വഴി..?
മിന്നൂസും, പാച്ചുവുമൊക്കെ ബൂലോകത്തില്‍ എനിക്കേറ്റവും പ്രിയമുള്ള കുസൃതിക്കുരുന്നുകള്‍...
എല്ലാ നന്മകളും നേരുന്നു..
ഹ ഹ ഹ മിന്നൂട്ടീടെ ഓരോ കാര്യങ്ങളേയ്
കണ്ടാല് മൃഗം കൊണ്ടാലും മൃഗം :))
മിന്നൂട്ടി തകര്‍ത്തു!
ഈ മിന്നൂസ് ആളു കൊള്ളാട്ടൊ
ഹായ് മിന്നൂസേ,
ഈ കുസൃതി ഇഷ്ടമായി....
സസ്നേഹം,
ശിവ.
ചാത്തനേറ്: ചോദ്യം കലക്കി മിന്നൂസേ..
ഓടോ: സിബാക്ക പേസ്റ്റിന്റെ കൂടെ പണ്ട് കിട്ടുന്ന ഇമ്മാതിരി പ്ലാസ്റ്റിക് ജീവികളെ ചെറുപ്പത്തില്‍ ശേഖരിച്ച് വച്ചത് ഈയടുത്ത് നല്ലപാതിയ്ക്ക് കാണിച്ച് കൊടുത്തപ്പോള്‍ പറഞ്ഞത് “കടിഞ്ഞൂല്‍ കല്യാണം എന്ന പടം നമ്മളു രണ്ടാളും കണ്ടതാണല്ലോ ഒന്നും പറയുന്നില്ല അതോണ്ട്”
ഹ ഹ. മിന്നൂസിന്റെ ഓരോരോ ചോദ്യങ്ങള്‍...
ഇതു രസമായീട്ടോ.
:)
ഹ ഹ ഹ... കലക്കി.
വായിച്ച് ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതില്‍ എല്ലാവര്‍ക്കും നന്ദി.
അഭിലാഷങ്ങള്‍.. മിന്നൂസിന്റെ ഒരു ബെര്‍ത്ത് ഡേ ചിത്രം ഇവിടെ ഉണ്ട്..
http://minnudiary.blogspot.com/2008/02/blog-post.html
മിന്നൂസേ.... ഇത്തവണയും തകര്‍ത്തു
മിന്നൂസേ :) മിന്നൂസ് മിടുക്കിയായി ഇരിക്കുന്നോന്ന് അറിയാന്‍ വന്നതാണേ.
minnupenninte oro leelakalu
Post a Comment