പ്ലേ സ്കൂളില്‍ നിന്ന് വന്നാല്‍ പിന്നെ പഠനം മാത്രമല്ല, പഠിപ്പിക്കലും മിന്നൂസ് നിര്‍വ്വഹിക്കും. മിന്നൂസിന് കൂട്ടായി വീട്ടില്‍ 75 വയസ്സോളം പ്രായമുള്ള ഒരു അമ്മൂമ്മയുണ്ട്. അവരെ പിടിച്ചിരുത്തി പ്ലേ സ്കൂളില്‍ നിന്നും മറ്റുമായി പഠിച്ച ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നേഴ്സറി ഗാനങ്ങള്‍ ചൊല്ലിക്കൊടുത്ത് ഏറ്റുപാടിപ്പിച്ച് പഠിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പുള്ളിക്കാരത്തി. വൈകീട്ട് ഓഫീസില്‍ നിന്ന് ഞങ്ങള്‍ എത്തുമ്പോള്‍ ചിലപ്പോള്‍ ആ അമ്മൂമ്മ അവശനിലയില്‍ ഇരിപ്പുന്റാഖ്ും. 'പഠിച്ച് പഠിച്ച് വയ്യാണ്ടായി' എന്ന് പറഞ്ഞ് ബാറ്റണ്‍ ഞങ്ങള്‍ക്ക് കൈമാറും.
ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ പലതിന്റെയും ചിത്രങ്ങള്‍ കൊടുത്തിട്ടുള്ള ഒരു പുസ്തകം നോക്കി എന്നെ പഠിപ്പിക്കാനുള്ള മിന്നൂസിന്റെ ഒരു ശ്രമം...
"A - ഇത് ആപ്പിള്‍, ഇത് എയറോപ്ലേന്‍, ഇത് ഓട്ടോറിച്ച..."
അമ്പിന്റെ ചിത്രം കൊടുത്തിരിക്കുന്നത് ചൂണ്ടി മിന്നു ചോദിച്ചു. "അച്ഛാ... ഇതെന്താന്നറിയോ?"
"അത്.. ARROW..." ഞാന്‍ പറഞ്ഞു.
"ആരോന്ന് പറഞ്ഞാല്‍ എന്താന്നറിയോ... നമ്മള് അവിടെ ഒരു മാമന്റെ കാറ് കാണുമ്പോള്‍ ആരുടെയോ ന്ന് പറയില്ലേ.. ആരോ ന്ന് പറയില്ലേ.. അതാണ്.." മിന്നൂസിന്റെ വിശദീകരണം.
("അയ്യോ മിന്നൂസേ ആ 'ആരോ' അല്ല ഇത്.. ഇതേയ് ലുട്ടാപ്പിയുടെ കുന്തമില്ലേ... അതാണ്.." എന്ന് പറഞ്ഞുകൊടുത്ത് സമ്മതിപ്പിച്ചു അവസാനം)
Subscribe to:
Post Comments (Atom)
11 comments:
മിന്നൂസിന്റെ വക ഒരു അദ്ധ്യാപനശ്രമം..
ചാത്തനേറ്: കുന്തം വേറെ അമ്പ് വേറെ. കുന്തത്തില്‍ തൊട്ട് കളിക്കരുത് :)
ആരൊ എന്നാല്‍ ‘ഹൂരോ’ എന്നു പറഞ്ഞു കൊടുക്കേണ്ടെ. നിങ്ങള്‍ക്ക് മലയാളവും അറിയില്ല ഇംഗ്ലീഷും.
ചാത്താ :)
-സുല്‍
minnoos paranjatha avalude shari....
മിന്നൂസിന്റെ ‘ആരോ’യും ചാത്തന്റെ കമ്മന്റും സൂപ്പര്‍
സൂര്യോദയം ചേട്ടാ...
നമ്മടെ ചാത്തന്റെ കുന്തം എന്നങ്ങ് പറഞ്ഞു കൊടുത്താല്‍ പോരായിരുന്നോ... ;)
ഹഹ..പാവം അമ്മൂമ്മ
എന്തായാലും കുന്തം പറഞ്ഞുകൊടുക്കരുതേ, ചാത്തന് പണിയുണ്ടാക്കും..!
:-)
ആരോയുടെ ഒരു പാട്ടുണ്ട്.
അത് മിന്നൂസിന് ഞാന്‍ പാടി കേള്പ്പിച്ചുകൊടുക്കാം.
“ആരോ വിരല്‍മീട്ടി മനസ്സിന് മണ്‍വീണയില്‍..”
:-)
:)
ആരാരൂ പാടാരുന്നില്ലെ
അഭിലാഷൂം ചാത്തനും കൂടി.... എനിയ്ക്കു വയ്യ്യേ
ആരോന്റെ ഷര്‍ട്ട് ആണെന്ന് പറഞ്ഞാല്‍ പോരായിരുന്നോ ?
ആരാന്റെയല്ല. ആരോ കമ്പനിയുടെ.... :) :)
Post a Comment