Wednesday, July 9, 2008

വലുതാകുമ്പോള്‍...

പതിവുപോലെ പ്ലേ സ്കൂള്‍ യാത്രയ്ക്കിടയില്‍ മിന്നൂസ്‌ തന്റെ പതിവുപരിപാടി തുടങ്ങി (5 കി.മീ. യാത്രയ്ക്കിടയില്‍ പറ്റാവുന്നത്ര കുഴയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച്‌ എന്നെ പരവശനാക്കുക എന്ന പരിപാടി).

"വലുതാകുമ്പോള്‍ ഞാന്‍ അച്ഛനെ എന്താ വിളിച്ചാന്ന് അറിയോ?"

"എന്താ??" അല്‍പം ആകാംക്ഷയോടെ ഞാന്‍ മിന്നൂസിന്റെ മുഖത്തേയ്ക്ക്‌ നോക്കി.

"സൂര്യോദയം ചേട്ടാ ന്ന്..." ഒരു പുഞ്ചിരിയോടെ മറുപടി.

അല്‍പം ആശ്വാസത്തോടൊപ്പം കാലഹരണപ്പെട്ട ഒരു പഴഞ്ചൊല്ല് ഓര്‍മ്മിച്ചു.

'അപ്പനെ കേറി ഔസേപ്പേട്ടാന്ന് വിളിക്കല്ല്ലെടാ മക്കളേ'

16 comments:

സൂര്യോദയം said...

മിന്നൂസ്‌ ഓര്‍മ്മിപ്പിച്ച ഒരു പഴഞ്ചൊല്ല്..

'അപ്പനെ കേറി ഔസേപ്പേട്ടാന്ന് വിളിക്കല്ല്ലെടാ മക്കളേ'

Anonymous said...

ഈ മാതിരി വളിഞ്ഞ സാധനങ്ങളുമായി ഇറങ്ങല്ലെ മിന്നൂസിന്റെ അച്ഛാ...
ഇങ്ങിനെയെങ്കില്‍ ആ കുട്ടിടെ കാര്യം പോക്കാ... അതെങ്കിലും അതിജീവിച്ചോട്ടെ.

കുഞ്ഞന്‍ said...

മാഷെ..

അനോണി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു സൂര്യോദയം മാഷെ..

സൂര്യോദയം said...

അനോണി, കുഞ്ഞന്‍... സുഹൃത്തുക്കളേ.. ഇതൊരു ഭാവനാ സൃഷ്ടിയോ പാടവമോ പ്രകടിപ്പിക്കാനുള്ള ഉദ്ദേശത്തോടുകൂടിയുള്ള ബ്ലോഗ്‌ അല്ല. ദൈനം ദിന ജീവതത്തില്‍ ഞാന്‍ മിന്നൂസില്‍ നിന്ന് കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന പല വിവരങ്ങള്‍ എനിയ്ക്ക്‌ എഴുതിവയ്ക്കണമെന്ന് തോന്നുന്നത്‌ എഴുതുന്നു എന്ന് മാത്രം. ഇവിടെ എഴുതിയിരിക്കുന്നതില്‍ പലതും വളരെ സില്ലി ആയി പലര്‍ക്കും തോന്നിയേക്കാം. ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല എന്നീ അഭിപ്രായങ്ങള്‍ പറയുകയും ആവാം. ഇഷ്ടപ്പെടാത്തവര്‍ സാദരം ക്ഷമിക്കൂ... :-)

Yasmin NK said...

അനോണിമാരെ കാര്യമാക്കേണ്ട.
എനിക്കുമുണ്ട് ഇതേപോലൊരെണ്ണം,അവന്റെ ചോദ്യങ്ങള്‍ കേട്ട് പലപ്പോഴും ഞാന്‍ തലയില്‍ കൈവെച്ച് പോയിട്ടുണ്ട്.ഒരിക്കല്‍ കളിക്കുന്നതിനിടയില്‍ തല വാതില്പടിയില്‍ മുട്ടി,നന്നായി മുഴച്ചു വന്നു,ഉഴിഞ്ഞു കൊടുക്കുന്നതിനിടെ ചോദിക്കുവാ...ഈ നീലത്തിമിംഗലത്തിന്റെ തല എന്തിന്മേല്‍ മുട്ടിയാലാ അതിന് വേദനിക്കുകയെന്ന്.

കുഞ്ഞന്‍ said...

മാഷെ..

കുട്ടികളുടെ കുസൃതികള്‍ എല്ലാവരും ഇഷ്ടപ്പെടും അത് ബ്ലോഗില്‍ക്കൂടി പറയുന്നതില്‍ ഒട്ടും തെറ്റുമില്ലതാനും. ഞാനും അത് ആസ്വദിക്കുന്നുണ്ട്.

കുട്ടികള്‍ മറ്റുള്ളവര്‍ വിളിക്കുന്നതുകേട്ട് ചേട്ടാ, അങ്കിള്‍, മാമാ, പേര് എന്നെല്ലാം അച്ഛനെ വിളിക്കും അത്തരം വിളികള്‍ കേള്‍ക്കാത്ത ഒരു അച്ഛന്മാരും ഉണ്ടാകില്ല.

കുട്ടികളുടെ ചില അധികപ്രസംഗങ്ങളില്‍ ആശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അങ്ങിനെയൊരു അഭിപ്രായം പറഞ്ഞു. കാരണം ഞാനും ഒരച്ഛനാണ് മൂന്നുവയസ്സുകാരന്റെ.

ഈ പോസ്റ്റില്‍ അങ്ങിനെ അഭിമാനിക്കുന്നുണ്ടൊ എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല പക്ഷെ അങ്ങനെയൊരു തോന്നല്‍ ഒറ്റവായനയില്‍ തോന്നി.

മിന്നൂന്റെ കുസൃതികള്‍ ഞാന്‍ വായിക്കാറുമുണ്ട് ഇഷ്ടപ്പെടാറുമുണ്ട്.

Anonymous said...

കുഞ്ഞാ,
ഇത് എഴുതുന്ന ഒരു ഡയറിപോലെയേ ഒള്ളൂ. ഒരു 10 വര്‍ഷത്തിനു ശേഷം മിന്നൂസ് തുറന്നു നോക്കു “ഓ ഞാന്‍ ഇങ്ങനെയായിരുന്നു അല്ലേ” എന്ന് അത്ഭുതപ്പെടാനും, ചിരിക്കാനും മാത്രം. അതില്‍ എല്ലാം രേഖപ്പെടുത്തിയെന്നേ ഓള്ളൂ.പെട്ടന്നെ റേഖപെടുത്തിയില്ലെങ്കില്‍ മറാന്നു പോകും...

ശ്രീ said...

ഹ ഹ. അതു കലക്കീ മിന്നൂസേ....


:)

Sharu (Ansha Muneer) said...

കൊള്ളാം... മിന്നൂസിന്റെ കുഞ്ഞു മനസ്സില്‍ തോന്നിയതല്ലേ

മുല്ലയുടെ കമ്മന്റും ഇഷ്ടമായി :)

സൂര്യോദയം said...

കുഞ്ഞന്‍.. അതൊരു അധികപ്രസംഗമായിരുന്നില്ല. കുസൃതി നിറഞ്ഞ ഒരു ചിരിയോടെ മറ്റുള്ള മുതിര്‍ന്നവര്‍ (എന്റെ ഭാര്യ ഉള്‍പ്പെടെ) വിളിക്കുന്നത്‌ കേട്ട്‌ പറഞ്ഞെന്നേയുള്ളൂ. അങ്ങനെ തെറ്റായ ദിശയില്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യാറില്ല, കറക്റ്റ്‌ ചെയ്യാറാണ്‌ പതിവ്‌. എന്തായാലും താങ്കളുടെ അഭിപ്രായത്തിന്‌ നന്ദി.

തറവാടി said...

:)

Mr. K# said...

അത് നന്നായി. വലുതായിക്കഴിഞ്ഞ്‌ സൂര്യോദയം അപ്പൂപ്പാ എന്നോ സൂര്യോദയം മുത്തച്ചാ എന്നൊക്കെ വിളിച്ചാലോ? :-)

ഓടോ:
തന്നോടോപ്പമായാല്‍ താന്‍ എന്ന് വിളിക്കണമെന്നാണ് പഴമക്കാര് പറഞ്ഞിരിക്കുന്നത്. (ഞാനല്ലേ..ഏതോ പഴമക്കാരനാണേ പറഞ്ഞത്... എന്നെ തല്ലാന്‍ വരല്ലേ.. ഞാന്‍ ഇവിടെയോന്നുമില്ലേ..)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ മിന്നൂ‍സ് ഉഷാറായി

മുല്ലേടെ കമന്റൂം ഇഷ്ടായി

siva // ശിവ said...

ഹായ് മിന്നൂസ്,

നിന്റെ കുസൃതികള്‍ ഇഷ്ടമാവുന്നു....നന്നായി പഠിക്കണം കേട്ടോ...

സസ്നേഹം,

ശിവ.

പാമരന്‍ said...

:)

Unknown said...

പപ്പെ കണ്ട് മിന്നൂസ് പഠിക്കുന്നതിലും നല്ലത് പപ്പ
മിന്നൂസിനെ കണ്ട് പഠിക്കുന്നതാണ്