ഈയിടെയായി മിന്നൂസ് പ്ലേ സ്കൂളില്‍ നിന്ന് വന്ന് കഴിഞ്ഞാലും അവധി ദിവസങ്ങളിലും ഭയങ്കര എഴുത്തും വായനയുമാണ്. കിട്ടിയ പുസ്തകങ്ങളെല്ലാം എടുത്ത് അതില്‍ കുറേ വരയും എഴുത്തും പിന്നെ കുറേ വായനയും അമിതമായപ്പോള്‍ ഞാന്‍ മിന്നൂസിന്റെ അമ്മയോട് പറഞ്ഞു. "ദേ.. ഇത് കൈ വിട്ടൂന്നാ തോന്നണേ... വല്ല പഠിപ്പിസ്റ്റും ആയിപ്പോകുമോ ദൈവമേ.."
"കുട്ടി പഠിക്കാന്‍ ഇന്ററസ്റ്റ് കാണിക്കുമ്പോള്‍ അതിനെ കുറ്റം പറയാതെ പോകുന്നുണ്ടോ?" എന്നതായിരുന്നു എനിയ്ക്ക് അതിന് കിട്ടിയ പ്രതികരണം. "വലുതാകുമ്പോഴും കാണണം ഈ ഇന്ററസ്റ്റ്.." എന്ന് പറഞ്ഞ് ഞാന്‍ നിര്‍ത്തി.
പുസ്തകത്തില്‍ നോക്കിക്കൊണ്ടിരിക്കുന്ന മിന്നൂസ് അതില്‍ നിന്ന് കണ്ണെടുക്കാതെ ഒരു ചോദ്യം "പുസ്തകത്തില്‍ ചവിട്ടിയാല്‍ പഠിപ്പ് ഇണ്ടാവില്ല്യാ ല്ലേ അച്ചേ..."
"ങാ.. അതെ..."
"ഇത് കണ്ടോ.. ഈ ഉറുമ്പ് പുസ്തകത്തീക്കോടെ നടക്കണേ... പോ ഉറുമ്പേ.. നിനക്ക് ഒരു പഠിപ്പും ഉണ്ടാവില്ല്യാ..."
Subscribe to:
Post Comments (Atom)
12 comments:
പുസ്തകം ചവിട്ടുന്നവര്‍ക്ക് മിന്നൂസിന്റെ താക്കീത്
ഹഹ..മിടുക്കി..
ചാത്തനേറ്: മിന്നൂസേ പുസ്തകം കയ്യിലെടുത്ത് വായിക്കൂ, എന്നാല്‍ ഉറുമ്പ് രക്ഷപ്പെടുമല്ലോ?
ഈ പാഠം , പുസ്തകത്തെ ബഹുമാനിക്കണമെന്ന അടിസ്ഥാന തത്വം താങ്കള്‍ പഠിപ്പിച്ചതെങ്കില്‍ എന്റ്റെ ഒരു സല്യൂട്ട്.
ഊണ് കഴിക്കാന്‍ മേശമേല്‍ ഡ്രോയിങ്ങ് നിരത്തുന്നവരോടെന്നും ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്.
ലിഫ്റ്റിന്റ്റെ ഡോറ് അലൈന്മെന്റ്റ് എത്രയായിട്ടും ശരിയാവാതിരുന്നപ്പോള്‍ സ്പാന്നറില്‍ തുപ്പി വലിച്ചെറിഞ്ഞ ആളോടുണ്ടായ ദേഷ്യം ഇന്നും മാറിയിട്ടില്ല.
പാവം ഉറുമ്പ്.
:)
മിന്നൂസ് മിടുക്കിയല്ലേ... അത്തരം നല്ല ശീലങ്ങള്‍ എന്നും നല്ലതാണ്. മിന്നൂസിന്റെ മനസ്സില്‍ അത് പതിഞ്ഞത് കൊണ്ടാണ് ഉറുമ്പിനോടായാലും അങ്ങനെ പറഞ്ഞത് :)
മിന്നു ഈസ് മിടുമിടുക്കി...!!
മിന്നൂസ്, പഠിച്ച് പഠിച്ച് പഠിച്ച് ഭാവിയില്‍ എന്നെപ്പോലെ ഉയര്‍ന്ന നിലയില്‍ എത്തണം ... ഓക്കേവാ???
(ഓവര്‍ ആന്‍ഡ് ഔട്ട്!!!)
പുസ്തം ചവിട്ടിയാല്‍ ഉറുമ്പും പഠിക്കില്ല
മിന്നൂസിനെ സംശയങ്ങള്‍ രസകരമാകുന്നുണ്ട്
ഹഹഹ. മിടുക്കി.
kollallo minnoos
മിന്നുസ് പറഞ്ഞതു ആണ് കറക്റ്റ് ....... ഈ ഉറുമ്പിന്റെ ഒരു കാര്യം ...ബാകി ഉള്ളവനെ ഉത്തരം മുട്ടിക്കും
മിന്നുസ് പറഞ്ഞതു ആണ് കറക്റ്റ് ....... ഈ ഉറുമ്പിന്റെ ഒരു കാര്യം ...ബാകി ഉള്ളവനെ ഉത്തരം മുട്ടിക്കും
Post a Comment