പ്ലേ സ്കൂളില്‍ നിന്ന് കിട്ടിയ വിവരസാങ്കേതികവിദ്യകള്‍ മിന്നൂസ് വീട്ടില്‍ വന്ന് പുറത്തെടുക്കും. പ്ലേ സ്കൂളില്‍ പഠിപ്പിക്കുന്ന രീതികളും പഠിച്ച ഐറ്റംസും അച്ഛന്റെയും അമ്മയുടേയും നേരെ പ്രയോഗിച്ച് അവരെ മസ്തിഷ്കപ്രക്ഷാളനം നടത്തുന്ന രീതി തന്നെ.
ഇടയ്ക്ക് വിളിച്ച് പറയുന്ന വിജ്ഞാനശകലങ്ങള്‍ കേട്ട് ഞങ്ങള്‍ ഞെട്ടുകയും പതിവാണ്.
ചില ഞെട്ടല്‍ സാമ്പിളുകള്‍..
1. ഒരു ദിവസം, ഹിന്ദിയില്‍ ഒന്ന് മുതല്‍ 20 വരെ പുഷ്പം പോലെ എണ്ണുന്നു... 'ഏക് , ദോ, തീന്‍.. ചാര്‍ പാഞ്ചേ സാത്ത് ആട്ട്.. എന്ന പാട്ട് നിലനില്‍ക്കുന്നതിനാല്‍ മാത്രം ബാരാ, തേരാ...മേരാ...' വരെ എണ്ണാനറിയുന്ന മിന്നൂസിന്റെ അമ്മയെ ഞാന്‍ കുലുക്കിവിളിച്ചാണ് ഞെട്ടലില്‍ നിന്ന് ഉണര്‍ത്തിയത്.
2. "ഇന്റ്യാ ഇസ്സ് മൈ കണ്ട്രി.. ഓള്‍ ഇന്റ്യന്‍സ് ആര്‍ മൈ ബ്രദേര്‍സ് ആന്റ് സിസ്റ്റേര്‍സ്.." എന്ന് തുടങ്ങുന്ന ആ സംഭവം ഒരൊറ്റ കാച്ച്.. ആദ്യത്തെ രണ്ട് സെന്റന്‍സും ഇടയിലെ ചില വാക്കുകളും ഒഴിച്ച് ബാക്കി ഒന്നും മിന്നൂസിനും ഞങ്ങള്‍ക്കും മനസ്സിലായില്ലെങ്കിലും, "ജയ് ഹിന്ദ്" എന്ന് വരെ മിന്നൂസ് ഇടതടവില്ലാതെ പറഞ്ഞൊപ്പിച്ചു. ഇനി തെറ്റും ശരിയും പറഞ്ഞുകൊടുക്കാമെന്ന് വച്ചാല്‍ ആര് പറഞ്ഞുകൊടുക്കാനാ? ഞാനോ? (ആദ്യം ഇത് വായിച്ച് പഠിക്കട്ടെ.. എന്നിട്ടാകാം)
ഇത്തരം ചില വെളിപ്പെടുത്തലുകള്‍ക്ക് ശേഷം രണ്ട് ദിവസം മുന്‍പ് മിന്നൂസ് മിന്നുസിന്റെ അമ്മയെ ഒന്ന് ഇന്റര്‍വ്യൂ ചെയ്തു.
"ഞാന്‍ ചോദ്യം ചോദിച്ചാം.. അമ്മ ഉത്തരം പറയണം ട്ടോ..."
"ശരി..." അമ്മ തലയാട്ടി
"സ്പീക്കിംഗ് ബേര്‍ഡ് ഏതാ... പറയ്....." മിന്നൂസിന്റെ ആദ്യത്തെ ചോദ്യം.
മിന്നൂസിന്റെ അമ്മ ഒന്ന് പതറി... ഒന്ന് കണ്ണ്‍ മിഴിച്ച് ആലോചിക്കാന്‍ ശ്രമിക്കുന്നത് കണ്ട് മിന്നൂസ് ഹിന്റ് കൊടുത്തു.
"പച്ച നിറത്തിലുള്ളത്...."
"ങാ... പാരറ്റ്.." അമ്മ ഉത്തരം പറഞ്ഞു.
ഇത് കേട്ട് മിന്നൂസിന് ഒരു സംശയം.. "അമ്മച്ച് അറിയാം ല്ലേ.. എന്നെ പറ്റിച്ചാനാ മിണ്ടാതിരുന്നത്?.."
"ങാ..." ('തല്‍ക്കാലം അങ്ങനെ ഇരിക്കട്ടെ' എന്ന് മനോഗതം).
"ഇനി... നമുക്ക് ഓം ലേറ്റ് തരുന്നത് ആരാ??" മിന്നൂസിന്റെ അടുത്ത ചോദ്യം.
"അമ്മ..." മിന്നൂസിന്റെ അമ്മയ്ക്ക് ഒരു സംശയവുമില്ല.
ഇത് കേട്ട് മിന്നൂസ്.. "അല്ലാ... ഡക്കും ഹെന്നും..."
"മിന്നൂസേ.. വാ.. നമുക്ക് വേറെ വല്ല കളിയും കളിയ്ക്കാം.." മിന്നൂസിന്റെ അമ്മ അടുത്ത രക്ഷാമാര്‍ഗ്ഗം പരിഗണനക്കെടുത്തു.
Subscribe to:
Post Comments (Atom)
15 comments:
പ്ലേ സ്കൂള്‍ ജ്ഞാനവും അനുബന്ധ ഞെട്ടലുകളും...
പാവം മിന്നൂസിന്റെ അമ്മ. ഇനി എന്തൊക്കെ അനുഭവിയ്ക്കാനിരിയ്ക്കുന്നു.
;)
ചാത്തനേറ്: മിന്നൂന്റെ അമ്മ ബ്ലോഗ് വായിക്കാറില്ലാന്ന് മനസ്സിലായി..:)
Very nice...I saw ur blog only today, but read all the post then itself!!! She is great kid!!!
ഒറ്റ മാര്‍ഗമേ ഒള്ളു മീനൂസിന്റെ
പാഠങ്ങള്‍ എല്ലാം ഒന്നു പഠിച്ചു വച്ചോ
അല്ലങ്കില്‍ അധികം താമസിയാതെ
“ഈ അമ്മക്ക് ഒന്നും അറിഞ്ഞൂടാ ”എന്ന് പറയും
ഒരിക്കല്‍ റ്റീച്ചര്‍ റ്റിക്ക് ഇട്ടു വിട്ട ബുക്കില്‍ സ്പെല്ലിങ്ങ് മിസ്റ്റേക്ക് ഞാന്‍ തിരുത്താന്‍ ശ്രമിച്ചിട്ട് എന്റെ മോള്‍ സമ്മതിച്ചില്ല ......
മിന്നുട്ടീ :) ക്രിസ്മസ്സിന് സ്കൂളടച്ചോ? മിടുക്കിയായിട്ട് പഠിക്കൂ. അമ്മയ്ക്കറിയാവുന്നത് മിന്നൂസിന് പറഞ്ഞുതരുംട്ടോ. അമ്മയ്ക്കറിയാത്തത് മിന്നൂസും പറഞ്ഞുകൊടുക്കണം.
മിന്നൂസ് പുലിയാണല്ലോ!
ശ്രീ.. അനുഭവം ഗുരു എന്നല്ലേ? ;-)
കുട്ടിച്ചാത്താ... മിന്നൂസിന്റെ അമ്മ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണേയ്... അതുകൊണ്ട് തന്നെ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സാമഗ്രികളുമായി ബന്ധം കാണുമല്ലോ.. പറഞ്ഞുവന്നതെന്തെന്നാല്‍.. ഞാന്‍ വല്ല അതിക്രമവും എഴുതുന്നുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടയ്ക്ക് ബ്ലോഗ് തുറന്ന് നോക്കും... ഈ പോസ്റ്റും വായിച്ചു.. മാത്രമല്ല, മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന ഭീഷണി ഇപ്പോഴും നിലവിലുണ്ട് താനും... ;-)
Ashly A K ബ്ലോഗ് വായിച്ചതിനും ഇഷ്ടപ്പെട്ടു എന്നറിയിച്ചതിനും നന്ദി.
മാണിക്യം... ഞങ്ങളും LKG യില്‍ ചേര്‍ന്നു.. :-)
സുചേച്ചീ... പ്ലേ സ്കൂളില്‍ വെക്കേഷനില്ല.. അതുകൊണ്ട് മിന്നൂസ് പതിവ് പോലെ പോയിട്ടുണ്ട്...
മുസാഫിര്‍... പുലിയല്ല, ലയണ്‍ ആണ് പുള്ളിക്കാരിയുടെ ഫേവറൈറ്റ്.. :-)
ഒറ്റ വീർപ്പിനു മിന്നൂസ് ഡയറി മുഴുവൻ വായിച്ചു. ഞാനിതിന്റെ ഒരാരാധികയായിപ്പോയി. പഴയ പോസ്റ്റുകളിൽ രണ്ടുമൂന്നെണ്ണമേ വായിച്ചിരുന്നുള്ളു. ബാക്കിയെല്ലാം ഇപ്പൊ വായിച്ചു. മിന്നൂസിന്റെ പാട്ടും കഥയും കേൾക്കാൻ പറ്റിയില്ല. പ്ലെയർ വർക്ക് ചെയ്യുന്നില്ല
എന്തു ഭാഗ്യം ചെയ്തവരാണ് മിന്നൂസിന്റെ ലോകത്തു കഴിയുന്ന സൂര്യോദയവും ഭാര്യയും. ആ വിശേഷങ്ങൾ വായനക്കാരുമായി പങ്കുവച്ച് ഞങ്ങൾക്കും അതിലൊരിടം തന്നതിന് ഒരുപാട് നന്ദി
lakshmy... വായിച്ച് സ്നേഹം അറിയിച്ചതിന് വളരെ നന്ദി. പാട്ടും കഥയും ഞാനും ഇപ്പൊഴാണ് വീണ്ടും എടുത്ത് നൊക്കിയത്. 'download' ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ അത് http://odeo.com എന്ന ഒരു സൈറ്റിലേയ്ക്ക് റീഡയറക്റ്റ് ചെയ്യും. അവിടെ 'Download' ക്ളിക്ക് ചെയ്ത് MP3 ക്ലിക്ക് ചെയ്തപ്പൊള്‍ സംഭവം ഡൌണ്‍ലൊഡ് ആയി... :-)
പാട്ട് ഇവിടെ.
കഥ ഇവിടെ.
qw_er_ty
‘പത്തപളം തത്തേ പൊന്നാടപ്പൂമൊത്തേ
പൊന്നിൻ പൂങ്കരളേ
ഉച്ചയ്ക്കു നീയെന്റെ കുച്ചുവായത്തോപ്പിൽ
ഒന്നു വാ പൈകിള്യേ..‘
കലക്കി മിന്നൂസേ. അസ്സലുപാട്ട്. പക്ഷെ മിന്നൂസിന്റെ കഥ ആന്റിക്ക് ഇച്ചിരെ ഇച്ചിരേയേ മനസ്സിലായുള്ളു. ന്നാലും ആന്റി പാട്ടും കഥയും സേവ് ചെയ്തിട്ടുണ്ട് കെട്ടോ
സൂര്യോദയം, കുതിരവട്ടൻ..ഒരുപാട് നന്ദി
“...ജാനുഅരി, ഫിബ്‌റവരി, മാര്‍ച്ച്‌വരി, ഏപ്രില്‌വരി.... “ ഇങ്ങനെയാണ്, ഇവിടത്തെ കുറുമ്പന്റ്റെ ശൈലി.
ശല്യം ഒഴിവാക്കാന്‍ കളറിങ്ങ് ബുക്കും എലഫന്റിന്റെ പടവും ബ്ളാക്ക് ക്രയോണും കൊടുത്തു അമ്മ കിച്ചനിലേക്കു പോയി, തിരിച്ചു വന്നപ്പോഴേക്കും പേജ് നിറയേ ഭംഗിയായി കളര്‍ ചെയ്തിരിക്കുന്നു. പക്ഷെ എലഫന്റിനെ കാണാനില്ല, എവിടെ മോനേ എലഫന്റ്.
എലഫന്റ് ഇതിനു അകത്തുണ്ട്, നേര്‍ക്കു നോക്ക്.
കുരുടന്‍ ആനയെ കണ്ടത് പോലെയായി അമ്മ.
കുഞ്ഞുങ്ങള്‍ താനേ പഠിക്കുന്ന നല്ല രണ്ട് ഹോംസ്കൂളിങ് സൈറ്റ് ലിങ്കിവിടെ :
STARFALL
FISHER-PRICE
കുഞ്ഞുങ്ങളുടെ കണ്ണു ശ്രദ്ധിക്കണം കേട്ടോ.
കുതിരവട്ടാ: കേട്ടു; സന്തോഷായി.
Post a Comment