ഇന്നലെ ക്ലാസ്സ് കഴിഞ്ഞെത്തിയ മിന്നൂസ് പതിവുപോലെ അന്നത്തെ വിശേഷങ്ങള്‍ നിരത്തി.
"അച്ഛാ... സുഗീപ്തയെ ലീഡറാക്കി..."
"ഉവ്വോ..."
"അതെന്താ മിന്നൂസിനെ ലീഡര്‍ ആക്കാഞ്ഞത്?" മിന്നൂസിന്റെ അമ്മയുടെ അന്വേഷണം.
"പിന്നേയ്... എല്ലാവരേം ഒന്നും ലീഡറാക്കില്ലാ..."
"പിന്നെ?"
"അതേയ്... നല്ല മിടുക്കി കുട്ടികളെയാണ് ലീഡറാക്കാ.."
"അപ്പോ മിന്നൂസ് മിടുക്കി കുട്ടിയല്ലേ? മിന്നൂസിന് ലീഡറാവണ്ടേ?" അമ്മയ്ക്ക് ആവലാതി തീരുന്നില്ല.
"ങാ.. കുറച്ച് ദിവസം കഴിഞ്ഞാല്‍ ആവും.." മിന്നൂസിന്റെ മറുപടി.
(കുറച്ച് ദിവസം കഴിയുമ്പോഴേയ്ക്കു മിടുക്കി ആവുമെന്നാണോ അതോ അപ്പോഴേയ്ക്കും ഗ്രൂപ്പുണ്ടാക്കി ലീഡര്‍ ആവുമെന്നാണോ ... ആരു കണ്ടു?)
Tuesday, June 30, 2009
Monday, June 1, 2009
പഠിച്ച് പഠിച്ച്...
പുതിയ സ്കൂളില്‍ L.K.G യില്‍ ചേര്‍ന്നതിനാല്‍ വെക്കേഷന് സമയങ്ങളില്‍ മിന്നൂസിനെ ഇടയ്ക്കിടയ്ക്ക് പുതിയ സ്കൂളില്‍ പോകുന്നതിനുള്ള പ്രോല്‍സാഹനങ്ങള്‍ നല്കിക്കൊണ്ടിരിക്കലായിരുന്നു മിന്നൂസിന്റെ അമ്മയുടെ പ്രധാന പരിപാടി.
പുതിയ ബാഗും, കുടയും, യൂര്ണിഫോമും, ഷൂവുമൊക്കെയായി മിന്നൂസും വലിയ ഉത്സാഹത്തില്‍ തന്നെ.
ക്ലാസ്സ് ആരംഭിക്കുന്നതിനുമുന്പ് മെയ് 30 ന് രക്ഷകര്‍ത്താക്കള്‍ കുട്ടിയുമായി സ്കൂളില്‍ ചെല്ലുകയും അവിടെ പഠനരീതികളും മറ്റ് ബന്ധപ്പെട്ട വിഷയങ്ങളും അദ്ധ്യാപകരും മറ്റും ഡെമോണ്സ്റ്റ്രേഷനുകളിലൂടെയും വിശദീകരണങ്ങളിലൂടെയും അറിയിക്കുകയും ചെയ്തു. അത് കണ്ടും കേട്ടും കഴിഞ്ഞപ്പോള്‍ ഞാനും മിന്നൂസിന്റെ അമ്മയും ഒരു തീരുമാനമെടുത്തു.
"ഇനി മിന്നൂസ് സ്കൂളില്‍ പറയുന്ന പോലെ പഠിച്ചോളൂ ട്ടോ...".
കാരണം, നമുക്ക് പിടിപാടില്ലാത്ത ചില നൂതന രീതികളും ശൈലികളുമായതിനാല് നമ്മള് പഠിപ്പിച്ച് വെറുതേ കുട്ടിയെ ചീത്തയാക്കണ്ടല്ലോ എന്നൊരു തോന്നല്‍..
"മിന്നൂസ് പ്രീ കെജിയില്‍ നിന്ന് LKG യിലേയ്ക്ക് വല്ല്യ കുട്ടിയായിട്ട് ചേരാന്‍ പോകാണ്.." മിന്നൂസിനെ LKG യുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാന്‍ അമ്മയുടെ ശ്രമം.
"അല്ല അല്ല... ഞാന്‍ പ്രീകെജീ യും UKG യും കഴിഞ്ഞിട്ടാ പുതിയ സ്കൂളില്‍ LKG പഠിക്കാന്‍ പോണത്.." മിന്നൂസിന്റെ തിരുത്തല്‍..
(വളരെ ന്യായം.. കഴിഞ്ഞ സ്കൂളില്‍ പ്രീ കെജി ക്ലാസ്സിലാണ് ചേര്‍ത്തിരുന്നതെങ്കിലും ക്ലാസ്സ് കട്ട് ചെയ്ത് UKG ക്ലാസ്സില്‍ വരെ അതിക്രമിച്ചുകയറിയിരുന്ന സംഗതി നമുക്കും അറിയാവുന്നതാണല്ലോ..)
"പഠിച്ച് പഠിച്ച് മിടുക്കി ആവണം ട്ടോ..." മിന്നൂസിന്റെ അമ്മയുടെ ഉപദേശം.
"ങാ..." മിന്നൂസ് സമ്മതിച്ചു.
"പഠിച്ച് പഠിച്ച് ആരാവാനാ മിന്നൂസിന് ആഗ്രഹം?"
"എനിച്ച് പഠിച്ച് പഠിച്ച് ചേച്ചിയാവണം.."
"എന്നാ പിന്നെ.. അങ്ങനെ ആവട്ടേ ല്ലേ...?" ഞാന്‍ മിന്നൂസിന്റെ അമ്മയെ നോക്കി.

Monday, April 6, 2009
പാരയായ ഉപദേശം
കുട്ടികളില്‍ അനുസരണാശീലം വളര്‍ത്തേണ്ടത് രക്ഷകര്‍ത്താക്കളുടെ കടമയാകുന്നു എന്തുകൊണ്ടെന്നാല്‍ നമ്മള് പറയുന്നത് വല്ലതും അനുസരിച്ചാലല്ലേ നമുക്ക് ഒന്ന് സുഖിച്ച് കഴിയാന്‍ പറ്റൂ...
മിന്നൂസില്‍ അനുസരണാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി പലപ്പോഴും മിന്നൂസിന്റെ അമ്മ ഉപദേശങ്ങള്‍ സ്നേഹം, ഗാംഭീര്യം, ദേഷ്യം തുടങ്ങിയ ഭാവാവിഷ്കാരങ്ങളോടെ നല്കിവരാറുണ്ട്.
മിന്നൂസ് എന്തോ വരച്ചുകൊണ്ടിരിക്കുന്നതിന്നിടയില് കയ്യില്‍ നിന്ന് പെന്‍സില്‍ താഴെ വീണു. മിന്നൂസ് ഉടനെ അമ്മയെ വിളിച്ച് അത് എടുത്തുകൊടുക്കാന്‍ ആവശ്യപ്പെട്ടു.
കിട്ടിയ അവസരം മുതലാക്കി മിന്നൂസിന്റെ അമ്മ താഴെ വീണ പെന്‍സില്‍ എടുത്തുകൊടുക്കുന്നതിനുപകരം ഒരു കെട്ട് ഉപദേശം അങ്ങ് കൊടുത്തു.
"മിന്നൂ... കുട്ടികളായാല്‍ മടി പാടില്ല. മിന്നൂസിന്റെ കയ്യില്‍ നിന്നല്ലേ അത് താഴെ വീണത്.... അവനവന്റെ കയ്യില്‍ നിന്ന് വീണത് അവനവന് തന്നെ എടുക്കണം.. മറ്റുള്ളവരെ വിളിച്ച് അവരെക്കൊണ്ട് എടുപ്പിക്കാതെ മിന്നൂസ് തന്നെ അത് എടുക്കേണ്ടേ?... അങ്ങനെയല്ലേ നല്ല മിടുക്കി കുട്ടികള്‍?... അത് മിന്നൂസ് തന്നെ എടുക്കൂ..."
ആ ഉപദേശത്തിന്റെ റിസല്‍ട്ട് ആ സാഹചര്യത്തില്‍ എന്തായി എന്നറിയില്ല... പക്ഷേ, പിന്നീടൊരു ദിവസം.......
മിന്നൂസിന്റെ അമ്മ കാര്യമായി എന്തോ എഴുതിക്കൊണ്ടിരിക്കുന്നതിന്നിടയില് ഒരു പേപ്പര്‍ കാറ്റില്‍ പറന്ന് ഒരല്പം അകലെ വീണു. എഴുതുന്ന തിരക്കില്‍ അത് ചെന്ന് എടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് മിന്നൂസിന്റെ അമ്മ "മിന്നൂസേ.. ആ പേപ്പര്‍ അമ്മയ്ക്ക് ഒന്ന് എടുത്തു താടാ..." എന്നൊരു റിക്വസ്റ്റ് ...
സ്നേഹനിധിയായ മിന്നൂസ് ആ ഊഷ്മളമായ റിക്വസ്റ്റില്‍ ഒന്ന് അലിഞ്ഞ് ആ പേപ്പര്‍ എടുത്ത് അമ്മയുടെ അടുത്തേയ്ക്ക് ചെന്നു. പെട്ടെന്നാണ് മിന്നൂസിന് അമ്മയുടെ ഉപദേശം ഓര്‍മ്മ വന്നത്...
"അതേയ്... അമ്മയല്ലേ പറഞ്ഞത് അവനവന്റെ കയ്യില്‍ നിന്ന് വീണുപോയത് അവനവന് തന്നെ എടുക്കണം ന്ന്...."
ഇത്രയും പറഞ്ഞ് കയ്യിലുള്ള പേപ്പറിനെ അല്പം ദൂരത്തേയ്ക്ക് നീക്കി നിലത്തിട്ടിട്ട് മിന്നൂസ് ബാക്കി തുടര്‍ന്നു.. "അമ്മ ഇട്ടത് അമ്മ തന്നെ പോയി വേണെങ്കില്‍ എടുക്ക്..."

Tuesday, March 31, 2009
'മിസ്റ്റര്‍ ബീന്‍' എഫ്ഫക്റ്റ്
കുറച്ചുനാളായി 'ടോം ആന്‍ഡ് ജെറി' കൂടാതെ 'മിസ്റ്റര്‍ ബീനും' മിന്നൂസിന്റെ ഫേവറേറ്റ് പരിപാടിയില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്റെ വാര്‍ത്ത കാണല്‍ താല്പര്യങ്ങളെ വീറ്റോ ചെയ്തുകൊണ്ടുള്ള ഈ കാര്‍ട്ടൂണ്‍ ചാനലുകളുടെ വിളയാട്ടം ഉടനടി നിര്‍ത്തലാക്കുമെന്ന് ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. നടപ്പിലാക്കുന്ന കാര്യം മിന്നൂസും മിന്നൂസിന്റെ സപ്പോര്‍ട്ടിംഗ് ആക്റ്ററായ മിന്നൂസിന്റെ അമ്മയും ഏകദേശ ധാരണയിലായിട്ടുണ്ട്. അതായത്, കാര്‍ട്ടൂണ്‍ പരിപാടിയുടെ സമയം ചുരുക്കി ചിട്ടപ്പെടുത്തി നമുക്ക് കൂടി ഈ മുന്നണി സംവിധാനത്തില്‍ അല്പസമയം വാര്‍ത്തകള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി അനുവദിച്ച് തരാമെന്ന ഒരു സമ്മതസൂചന.
മിന്നൂസിന്റെ പ്രവര്‍ത്തികളിലും ചില ആക് ഷനുകളിലും മിസ്റ്റര്‍ ബീന്‍ സ്വാധീനിക്കുന്നുണ്ടോ എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുമുണ്ട്.
രണ്ട് ദിവസം മുന്‍പ്, കളിക്കുടുക്ക എന്ന പുസ്തകത്തില്‍ നിന്നോ മറ്റോ കിട്ടിയ ഒരു സ്റ്റിക്കര്‍ എടുത്തിട്ട് മിന്നൂസ് അത് ഒട്ടിക്കുവാനായി തുടങ്ങുന്നതിനുമുന്പ് അതൊന്ന് നക്കി.
ഇത് കണ്ട് ഞാന്‍ ഒരല്പം ദേഷ്യത്തില്‍ പ്രതികരിച്ചു. "എന്താ മിന്നൂ ഈ കാണിക്കുന്നത്? അങ്ങനെയൊക്കെ ചെയ്യാമോ? പ്ലേ സ്കൂളില്‍ കുട്ടികളില്‍ നിന്ന് കിട്ടിയതാവും അല്ലേ ഇതൊക്കെ?"
"ങാ... അത് തന്നെയാവും.." മിന്നൂസിന്റെ അമ്മയും സപ്പോര്‍ട്ട് ചെയ്തു.
"ഏയ് അല്ലാ... സ്കൂളീന്നല്ലാ... മിസ്റ്റര്‍ ബീനിന്റേന്ന് കിട്ടിയതാ..." യാതൊരു കൂസലും കൂടാതെയുള്ള മിന്നൂസിന്റെ മറുപടി.

Thursday, March 19, 2009
ഗ്ലാമര്‍ പ്രശ്നം
ഓഫീസില്‍ നിന്നെത്തിയാല്‍ മിന്നൂസ് ഞങ്ങളോട് പ്ലേ സ്കൂളിലെ വിശേഷങ്ങള്‍ നിരത്തലായി.
"അമ്മേ അമ്മേ... എന്റെ ക്ലാസ്സിലെ റിക്ക പറയാണേ.... നിന്നെ കാണാന്‍ നിന്റെ അമ്മേടെ പോലെ ഉണ്ടെന്ന്..." വളരെ തമാശ പറയുന്ന പ്രതീതിയോടെ ചിരിച്ചുകൊണ്ട് മിന്നൂസ് പറഞ്ഞു.
"എന്നിട്ട് മിന്നൂസ് എന്തു പറഞ്ഞു?" മിന്നൂസിന്റെ അമ്മയ്ക്ക് അറിയാന്‍ തിരക്കായി.
"ഞാന്‍ പറഞ്ഞു... അത് സാരല്ല്യാന്ന്..." മിന്നൂസിന്റെ വളരെ സില്ലിയായ മറുപടി.
ചിരി പുറത്ത് കാണിക്കാതിരിക്കാന്‍ ഞാന്‍ കഷ്ടപ്പെടുന്നതിന്നിടയില് മിന്നൂസിന്റെ അമ്മ കണ്ണാടി ലക്ഷ്യമാക്കി നടന്നു. (എന്താ പ്രശ്നമെന്ന് അറിയണമല്ലോ..)

Saturday, February 14, 2009
പ്രതികാരസ്നേഹം.
മിന്നൂസിന് തന്നെക്കാല്‍ മുതിര്‍ന്ന കുട്ടികളെയാണ് കൂടുതല്‍ ഇഷ്ടം എന്നതിനാല്‍ തന്നെ, മിന്നൂസിന്റെ അമ്മായിയുടെ മകന് ഉണ്ണിക്കുട്ടനെയും, വലിയമ്മയുടെ മകള്‍ ആരതിയെയും (രണ്ടുപേരും 6 വയസ്സ്) വല്ല്യ ഇഷ്ടമാണ്. ഈ ഇഷ്ടം കൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് വഴക്ക് കൂടുകയും ചെയ്യും. അവര്‍ക്കിട്ട് നല്ല കീറ് വച്ച് കൊടുത്താലും അവര്‍ അനിയത്തിയല്ലേ എന്ന കണ്‍സിഡറേഷനില്‍ തിരിച്ച് ഒന്നും ചെയ്യാന്‍ പോകാറുമില്ല.
ഇവരുടെ വഴക്ക് തീര്‍ക്കാന്‍ ആരേലും ചെന്നാല്‍ പിന്നെ സെക്കന്റുകള്‍ക്കുള്ളില്‍ അവര്‍ ഒറ്റക്കെട്ടാകുകയും പ്രശ്നം തീര്‍ക്കാന്‍ ചെന്ന ആള് പ്രതിയാകുകയും ചെയ്യും. അതിനാല്‍ തന്നെ ഇപ്പോള്‍ ആരും ആ യുദ്ധത്തില്‍ വെള്ളക്കൊടിയും കൊണ്ട് ചെല്ലാറില്ല.
ഈയടുത്ത് ഉണ്ണിക്കുട്ടനും അച്ഛനും അമ്മയും ഒരു പുതിയ ഫ്ലാറ്റിലേയ്ക്ക് താമസമായതിന്റെ ഒരു ചെറിയ ഫംഗ്ഷന്... കിട്ടിയ അവസരം മുതലാക്കി മിന്നൂസും ഉണ്ണിക്കുട്ടനും തകര്‍ക്കുകയാണ്... അതിനിടയില്‍ ചെറിയ ചെറിയ വഴക്കുകള്‍ നടക്കുന്നുണ്ട്. വഴക്കിന്നിടയില് മിന്നൂസിന്റെ ഒരു ഭീഷണി കേട്ടു.. "ഞാന്‍ ഈ ഉണ്ണിച്ചേട്ടന്റെ ഫ്ലാറ്റിന്റെ ചുമരെല്ലാം ചെളി വച്ച് തേയ്ക്കും..." (വല്ല്യ തരക്കേടില്ലാത്ത ഒരു ഭീഷണി തന്നെ എന്ന് കേട്ടവര്‍ക്കും തോന്നി).
ഇതിനിടയില്‍ അവിടെ അടുത്തുള്ള കാഴ്ചബംഗ്ലാവ് കാണാന്‍ പോയാലോ എന്നൊരു ആലോചന പൊതുവേ വന്നു.
ഇത് കേട്ട് ആരോ മിന്നൂസിനോട് ചോദിക്കുന്ന കേട്ടു "ഞങ്ങളേയും കാഴ്ചബംഗ്ലാവ് കാണിക്കാന്‍ കൊണ്ടുപോവ്യോ മിന്നൂസേ...??"
"ഇല്ല... ഉണ്ണിച്ചേട്ടനെ മാത്രേ കൊണ്ടുവുള്ളൂ..." മിന്നൂസിന്റെ നല്ല ഉറച്ച തീരുമാനം.
അത് കേട്ട് ഞങ്ങള്‍ക്ക് അല്പം അല്‍ഭുതം തോന്നി. കാരണം, വഴക്കിട്ട് സെക്കന്റുകള്‍ കഴിഞ്ഞിട്ടില്ല, എന്തൊരു സ്നേഹം...
"അതെന്താ ഉണ്ണിച്ചേട്ടനെ മാത്രം കൊണ്ടുപോകുന്നേ???"
"ഉണ്ണിച്ചേട്ടനെ അവിടെയുള്ള ജിറാഫിനെക്കൊണ്ട് കടിപ്പിക്കാനാ..."
കണ്ഫിയൂഷന് മാറിക്കിട്ടി...

Tuesday, February 3, 2009
ചെറിയ ഒരു സ്വകാര്യം
രണ്ട് ദിവസം മുത്തച്ഛന്റെയും അമ്മൂമ്മയുടേയും കൂടെ നില്‍ക്കാനായി മിന്നൂസ് പുറപ്പെടുന്നു. മിന്നൂസിന് അമ്മ വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുക്കുന്നകൂട്ടത്തില് ഒരു വാര്‍ണിംഗ് കൂടി കൊടുത്തു.
"അവിടെപ്പോയി കുറുമ്പ് കാണിച്ച് അമ്മൂമ്മയെ ബുദ്ധിമുട്ടിക്കരുത് ട്ടോ... മുത്തച്ഛന്റെ കായ്യീന്ന് നല്ല അടികിട്ടും... "
ഇത്രയും പറഞ്ഞിട്ട് മിന്നൂസിന്റെ അമ്മ മിന്നൂസിന്റെ മുത്തച്ഛനെ നോക്കി "വികൃതി കാണിച്ചാല്‍ ഒന്ന് പേടിപ്പിച്ചോളൂട്ടോ അച്ഛാ.." എന്നൊരു വാല്‍ക്കഷണവും.
ഇതെല്ലാം കണ്ട് നിസ്സാരമായമട്ടില് പുഞ്ചിരിച്ചുകൊണ്ട് നിന്ന മിന്നു, അമ്മയോട് സ്വകാര്യം പറയാനുള്ള താല്പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ആഗ്യം കാണിച്ചു ('തല ഒന്ന് താഴ്ത്തി ആ ചെവി ഒന്ന് കാണിച്ചേ..' എന്ന ആക് ഷന്).
എന്തോ സ്നേഹനിര്ഭരമായകാര്യമോ ഉമ്മയോ മറ്റോ നല്‍കാനായിരിക്കും എന്ന് കരുതി മിന്നൂസിന്റെ അമ്മ കുനിഞ്ഞ് നിന്ന് ചെവി കൊടുത്തു.
മിന്നൂസിന്റെ സ്വകാര്യം കേട്ട് മിന്നൂസിന്റെ അമ്മ ആദ്യം മിന്നൂസിനെ ഒന്ന് അന്തം വിട്ട് നോക്കുകയും എന്നിട്ട് പൊട്ടിച്ചിരിക്കുകയും ചെയ്തു.
മിന്നൂസിന്റെ മുഖത്ത് സ്വകാര്യം പറയുന്നതിനുമുന്പുള്ള അതേ ഭാവം തന്നെ.
"അമ്മ അമ്മേടെ കാര്യം നോക്ക്... ഞാന്‍ എന്റെ കാര്യം നോക്കാം... മുത്തച്ഛ മുത്തച്ഛേടെ കാര്യം നോക്കിക്കോളും ട്ടോ.." ഇതായിരുന്നു സ്വകാര്യം.

Subscribe to:
Posts (Atom)