Thursday, November 8, 2007

എല്ലാം മാത്രം

മിന്നൂസിനേയും കൊണ്ട്‌ ഷോപ്പുകളില്‍ ചെന്നാല്‍ പുള്ളിക്കാരത്തി അങ്ങനെ വലുതായൊന്നും ബുദ്ധിമുട്ടിക്കുകയില്ല. കുറച്ച്‌ നാളുകള്‍ക്ക്‌ മുന്‍പ്‌ മഞ്ച്‌ വിട്ട്‌ ജെംസില്‍ ചേക്കേറിയിരിക്കുന്നതിനാല്‍ ഒരു പായ്ക്കറ്റ്‌ ജെംസ്‌ മിഠായിയായിരുന്നു പുള്ളിക്കാരത്തിയുടെ ക്വോട്ട. പക്ഷെ, ഈയിടെ ആവശ്യം അല്‍പം ഉയര്‍ത്തി രണ്ട്‌ പായ്ക്കറ്റ്‌ ജെംസ്‌ എന്ന നിലവാരത്തില്‍ എത്തി നില്‍ക്കുന്നു.

ഇനി അഥവാ വല്ല കളിപ്പാട്ടമോ മറ്റോ ഇഷ്ടപ്പെട്ടാല്‍ തന്നെ അത്‌ വേണമെന്ന് പറഞ്ഞ്‌ വാശിപിടിച്ച്‌ കരച്ചിലൊന്നുമില്ല ഇതുവരെ (ഉടനെ തുടങ്ങുമായിരിയ്ക്കും). എങ്കിലും രഹസ്യമായി "ഇത്‌ എനിച്ച്‌ മേടിച്ച്‌ തരോ?..." എന്ന ചോദ്യം ചോദിക്കുമ്പോള്‍ "ശരി ട്ടോ..." എന്ന് ഉത്തരം മാത്രം കൊണ്ട്‌ സംതൃപ്തി അടഞ്ഞോളും. ഇടയ്ക്ക്‌ സഹതാപതരംഗം വര്‍ക്ക്‌ ഔട്ട്‌ ചെയ്ത്‌ വാങ്ങിക്കൊടുക്കുകയും ചെയ്യും.

ഈയടുത്ത്‌ ഒരു ഷോപ്പില്‍ ചെന്നപ്പോള്‍ ഷെല്‍ഫില്‍ കുട്ടികള്‍ക്കുള്ള കുറേ പുസ്തകങ്ങള്‍ ഇരിയ്ക്കുന്ന കണ്ടു. അതില്‍ നിന്ന് ചിത്രങ്ങളുള്ള ഒരെണ്ണം മിന്നൂസിന്‌ വാങ്ങാനുള്ള താല്‍പര്യത്തോടെ മിന്നുവിന്റെ അമ്മ നില്‍ക്കുന്നു.

അതില്‍ ഒരു പുസ്തകമെടുത്ത്‌ നോക്കിക്കൊണ്ട്‌ മിന്നുവിനോട്‌ "ഇത്‌ മതിയോ?" എന്ന് ചോദിച്ചപ്പോള്‍ മിന്നു കാര്യമായി പ്രതികരിച്ചില്ല.

"ഇതില്‍ ഏതാ മിന്നൂട്ടിയ്ക്ക്‌ വേണ്ടത്‌?" മിന്നുവിന്റെ അമ്മയുടെ ചോദ്യം.

"എനിച്ച്‌ എല്ലാം മാത്രം മതി.."

ഒരു മിനിട്ട്‌ ഒന്ന് സ്റ്റക്ക്‌ ആയെങ്കിലും കിട്ടിയ ഒരു പുസ്തകം എടുത്ത്‌ മിന്നുവിന്റെ അമ്മ മിന്നുവിനേയും കൊണ്ട്‌ ബില്ലിംഗ്‌ കൗണ്ടറിലേയ്ക്ക്‌ പാഞ്ഞു.

11 comments:

സൂര്യോദയം said...

മിന്നൂസിന്റെ ഒരു ലളിതമായ ആവശ്യം..

ഗുപ്തന്‍ said...

paavam minnuus :)

പ്രയാസി said...

"എനിച്ച്‌ എല്ലാം മാത്രം മതി.."
എനിച്ചു വയ്യേ..മിന്നൂന്റെ ഒരു കാര്യം..:)

സഹയാത്രികന്‍ said...

ഹി..ഹി..ഹി..
പ്രയാസി പറഞ്ഞപോലെ എനിച്ചും വയ്യ....!

:)

Mr. K# said...

:-)

ദിലീപ് വിശ്വനാഥ് said...

മിന്നൂസ് താരം തന്നെ.

മയൂര said...

"എനിച്ച്‌ എല്ലാം മാത്രം മതി.." :)

പൈങ്ങോടന്‍ said...

“മിന്നൂട്ടിച്ച് എല്ലാം മാത്രം മതിയോ” ഹി ഹി ഹി

ഏ.ആര്‍. നജീം said...

അതു കലക്കി...സ്റ്റക്ക് ആകുകയൊന്നും വേണ്ടട്ടോ, എല്ലാം അങ്ങ് വാങ്ങിക്കൊടുക്കൂന്നെ..മിന്നൂസ് ഒക്കെ വായിച്ച് മിടുക്കിയായി വരട്ടെ

ഏ.ആര്‍. നജീം said...
This comment has been removed by the author.
അഭിലാഷങ്ങള്‍ said...

ഹ ഹ ഹ..

:-)