നാട്ടില്‍ സര്‍വ്വസാധാരണമായിരിക്കുന്ന ജെ.സി.ബി. (മണ്ണുമാന്തി വണ്ടി ഇല്ലേ... അത് തന്നെ), അതിന്റെ പ്രവര്‍ത്തനം നോക്കിയാല്‍ ആര്‍ക്കും ഒരല്‍പ്പം കൗതുകം നല്‍കുന്നത് തന്നെ. അപ്പോള്‍ പിന്നെ കുട്ടികളില്‍ അതിന്റെ സ്വാധീനം കൂടുതലായിരിക്കുമല്ലോ...
എന്റെ ഒരു സുഹൃത്തിന്റെ 2 വയസ്സുള്ള കുട്ടി ഭക്ഷണം കഴിക്കുന്നതും സാധനങ്ങള്‍ എടുക്കുന്നതുമെല്ലാം ജെ.സി.ബി. യെ അനുകരിക്കുന്ന രീതിയിലാണത്രേ..
മിന്നൂസും ജെ.സി.ബി. യുടെ ആരാധികയാണ്.
പ്ലേ സ്കൂളില്‍ പോകുന്ന വഴിയ്ക്ക് റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ഒരു ജെ.സി.ബി. കണ്ടിട്ട് മിന്നൂസിന്റെ ചോദ്യം..
"അച്ഛാ... റോഡാണല്ലേ ജെ.സി.ബീടെ ഭക്ഷണം?"
(കുറച്ച് കഷ്ടപ്പെട്ടു ഉത്തരം പറയാന്‍)
Subscribe to:
Post Comments (Atom)
11 comments:
ജെ.സി.ബി. യുടെ ഭക്ഷണം... മിന്നൂസിന്റെ കണ്ടെത്തല്‍
മിന്നൂസ് പറഞ്ഞതു കറക്ടാ. മൂന്നാറില്‍ എങ്ങനെയാന്നറിയില്ല :-)
ജെ.സി.ബി.യെ ഒരു മൃഗമോ മറ്റോ ആയി കരുതുന്നവരാണ് കൂടുതല്‍ കുട്ടികളും എന്നു തോന്നുന്നു.
:)
മിന്നൂസേ...ഈ കണ്ടെത്തല്‍ നന്നായി :)
മിന്നൂനെ മുന്നാറില്‍ കൊണ്ടുപോണം!
ഓഫ് ടോപ്പിക്കേ:
ശ്രീ, ജെ.സി.ബിയെ മൃഗമായി കരുതുന്നതില്‍ തെറ്റില്ല! അതായത്, മ്മടെ ഗണപതിക്ക് വാഹനമായി മൂഷികനും, കാലന് വാഹനമായി പോത്തും ആണല്ലോ? അതുപോലെ ഇന്ദ്രന് ഐരാവതവും, ഉച്ഛൈസ്രവസ്സും അടക്കം രണ്ട് മൂന്ന് വണ്ടിയുണ്ട് എന്നാണ് അറിവ്. അപ്പോപ്പിന്നെ ‘അച്ചുമാമന്റെ വാഹനമായി ജെ.സി.ബി’ എന്ന മൃഗത്തെ കുട്ടികള്‍ കണ്ടാല്‍ എന്താ കുഴപ്പം? ങേ?
:-)
കലികാലത്ത് പിശാശിനെയായിരിക്കും ആരാധിക്കുക. അല്ലാതെന്തുപറയാന്‍. അയലത്തെ പറമ്പ് മുടിക്കുവാനെത്തിയ മുടിയനായ പുത്രന്മാരായ ജെ.സി.ബി യെയും സഹോദരന് ടിപ്പര്‍ലോറിയെയും ആരാധനയോടെ നോക്കിനില്ക്കുന്ന പുത്രനെക്കണ്ട് നിത്യന് അന്തംവിട്ടിട്ടുണ്ട്.
ഹ..ഹ..എന്റമ്മച്ച്യോ,ഇതുപോലെന്തൊക്കെയിനി കേള്ക്കാന്കിടക്കുന്നു :)
മിന്നൂസിന്റെ സംശയങ്ങള്‍ക്ക് പപ്പ ഉത്തരം കൊടുത്ത് മടുക്കുമല്ലോ
:)
ഭക്ഷണത്തില്‍ കെട്ടിടങ്ങളും പെടും എന്ന് പറയാനാ ആദ്യം തോന്നിയത് :-)
ദേ, ഞാന്‍ പിന്നേം വന്നു..
ഇപ്പോഴത്തെ പിള്ളേര്‍ക്കൊക്കെ ജെ.സി.ബി യിലാണു കണ്ണു എന്ന് ഈ വീക്കെന്റില്‍ മനസ്സിലായി. ഒരു കൂട്ടുകാരിയുടെ വീട്ടില്‍ പോയതായിരുന്നു ഷാര്‍ജ്ജയില്‍. അവളുടെ വീട്ടില്‍ റൂം നിറയെ ജെ.സി.ബി കള്‍! പല പല സൈസില്‍ ഉള്ളത്!! ഓണര്‍ അവളുടെ മോന്... :) നോക്കുന്നിടത്തെല്ലാം ജെ.സി.ബികള്‍!
എനിക്ക് കൌതുകം തോന്നി. സാധാരണ പിള്ളേരുള്ള വീടുകളില്‍ ടോയ്സ് ഐറ്റംസില്‍ മെയിനായി കാറും,ഏറോപ്ലെയിനുമൊക്കെയാ കാണാറ്. ആദ്യമായാ ഒരു ജെ.സി.ബി സ്പെഷ്യല്‍ വീട് കാണുന്നേ..! ഇതിന്റെ ഗുട്ടന്‍സ് ചോദിച്ചപ്പോ പറഞ്ഞു: “ഇവന് ഏത് കടയില്‍ പോയാലും ജെ.സി.ബി ഉണ്ടോ എന്നാ ആദ്യം നോക്കുക. ഉണ്ടേല്‍ അത് വാങ്ങിക്കൊടുക്കേണ്ടിവരും“. എന്ന്.
ഇത് ‘അച്ചുമാമന് ഇഫക്റ്റ്’ ആണോയെന്നറിയാന്‍ ആ വീടിന്റെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബ്ലോഗര്‍ സുല്ലിനോട് ചോദിച്ചപ്പോ അങ്ങേര് പറഞ്ഞത്: “ഈയിടെയാണു ആ വില്ലയുടെ മുന്നില്‍ റോഡ് പണി നടന്നിരുന്നത്. അപ്പോ ജെ.സി.ബികളുടെ ഒരു കളിയായിരുന്നു അവിടെ. ആ അവസരത്തില്‍ അടുത്തടുത്ത വില്ലകളിലെ പിള്ളേര്‍ക്കെല്ലാം കൂടി പത്തിലധികം ജെ.സി.ബികളാണു വാങ്ങിച്ചു കൊടുക്കേണ്ടിവന്നതത്രേ...
ജെ.സി.ബീ കീ.... ജയ്!!! :)
Post a Comment