Wednesday, September 19, 2007

തേങ്ങയുടെ തലമുടി

ശനി, ഞായര്‍ അവധികഴിഞ്ഞ്‌ തിരിച്ച്‌ ജോലിസ്ഥലത്തെ വീട്ടിലേയ്ക്ക്‌ പോകുമ്പോള്‍ ഇടയ്ക്ക്‌ വീട്ടാവശ്യത്തിനുള്ള കുറച്ച്‌ നാളികേരം വീട്ടില്‍ നിന്ന് പൊതിച്ച്‌ കൊണ്ടുവരിക പതിവുണ്ട്‌. ഇത്തവണ തേങ്ങ പൊതിയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ മിന്നുവിന്‌ അടുത്ത്‌ നില്‍ക്കണമെന്ന് വല്ല്യ നിര്‍ബദ്ധം... എന്നാല്‍ അങ്ങനെ ആവട്ടെ എന്ന് ഞാനും വിചാരിച്ചു.

അങ്ങനെ ഞാന്‍ തേങ്ങ പൊതിയ്ക്കുന്നത്‌ നോക്കി മിന്നു നിന്നു.

ചകിരി വലിച്ചെടുക്കുന്നത്‌ നോക്കി നിന്ന മിന്നുവിന്‌ ഒരു സംശയം..

"തേങ്ങേടെ തലമുടി കളയാണല്ലേ??"

ചിരിവന്നെങ്കിലും ഒന്ന് ആലോചിച്ച്‌ നോക്കിയപ്പോള്‍ ഏതാണ്ട്‌ സംഭവം അത്‌ തന്നെയല്ലേ എന്നെനിയ്ക്കൊരു സംശയം...

അങ്ങനെ മുടി കളഞ്ഞ തേങ്ങയെ നോക്കി മിന്നു പറഞ്ഞു..

"അയ്യേ... മുട്ടത്തല ല്ലേ...??"

10 comments:

സൂര്യോദയം said...

തേങ്ങയെക്കുറിച്ച്‌ മിന്നു പറഞ്ഞ പോസ്സിബിലിറ്റി ഞാന്‍ മുന്‍പ്‌ ആലോചിച്ചിരുന്നില്ല എന്ന് മാത്രം..

സുല്‍ |Sul said...

മിന്നു അതു മൊട്ടത്തലയല്ല
മൊട്ടത്തേങ്ങ. :)

ഇവിടെ ഒരു തേങ്ങക്കു സ്കോപ്പുണ്ട്
“ഠേ.......”
ഇപ്പോഴിതു പൊട്ടിത്തേങ്ങ

-സുല്‍

കുഞ്ഞന്‍ said...

അച്ഛന്റെയും തേങ്ങയുടെയും മൊട്ടത്തല കണ്ടിട്ടു മിന്നൂനു ഗണ്‍ഫൂഷ്യന്‍ ആയിട്ടുണ്ടാകും..തീര്‍ച്ച..

എന്തെല്ലാം കണ്ടുപിടത്തങ്ങളാണ്..ഭാവിയിലെ ശസ്ത്രജ്ഞ.. ഇപ്പോഴെ അനുമോദനങ്ങള്‍..!

ശ്രീ said...

തേങ്ങയുടെ മൊട്ടത്തല അല്ലേ? ഹഹ
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മൊട്ടത്തല ഗ്ലാമറിന്റെ ലക്ഷണമാ മിന്നൂ എന്തിനാ കളിയാക്കുന്നേ?

സഹയാത്രികന്‍ said...

മിന്ന്വേ.... അത് കലക്കീട്ടോ...

ഉപാസന || Upasana said...

കുസൃതിയാണല്ലൊ.
:)
ഉപാസന

ഓ. ടോ: ഈ തേങ്ങ മുഴുവന്‍ ഇദ്ദേഹം ചുമക്കുമോ.

Haree said...

അതും കൊള്ളാം...

കഥയിലൊരു ചോദ്യം: തേങ്ങ പൊതിയ്ക്കുകയും അതുകൊണ്ടുണ്ടാക്കിയത് കഴിക്കുകയുമല്ലാതെ, ഇതിനിടയ്ക്കുവരുന്ന ജോലിയും മിന്നൂന്റച്ഛന്‍ തന്നെയാണോ ചെയ്യാറ്‌? :P

തല്ലല്ലേ, ഞാനോടി.... :)
--

സു | Su said...

മിന്നൂസേ, ഇനിയിപ്പോ, തേങ്ങയുടെ മുടി കളയേണ്ട എന്നും പറഞ്ഞ് വഴക്കാവുമോ?

സൂര്യോദയം said...

സുല്‍... :-)
കുഞ്ഞാ... അച്ഛനിട്ട്‌ പാര തന്നെയാണല്ലേ... അച്ഛന്റെ മുട്ടത്തലയല്ലാട്ടാ... ;-)

ശ്രീ.. :-)

കുട്ടിച്ചാത്താ... അതെ, അതെ.. മുട്ടത്തല ഗ്ലാമര്‍ തന്നെ.. പക്ഷെ നല്ല വെയിലത്ത്‌ നിക്കണമെന്ന് മാത്രം... :-)

സഹയാത്രികന്‍, എന്റെ ഉപാസന... :-)

ഹരീ... പെണ്ണ്‍ കെട്ടിയിട്ടില്ലാല്ലേ.... എന്തൊക്കെ പണി ചെയ്യണമെന്ന് വഴിയേ മനസ്സിലായിക്കോളും... :-)

സു ചേച്ചീ.. :-)