പ്ലേ സ്കൂളില്‍ നിന്ന് മിന്നുവിനെയും കൊണ്ട് ഉച്ചയ്ക്ക് വീട്ടിലേയ്ക്ക് പോരുമ്പോള്‍ ഒരു വയസ്സായ സ്ത്രീ റോഡിലൂടെ നടന്ന് പോകുന്ന കണ്ടു.
അവരെ നോക്കി മിന്നു പറഞ്ഞു..
"ദേ ഒരു മുത്തിയമ്മൂമ്മ... പാവം.... മുത്തിയമ്മൂമ്മച്ച് ആരും ഇല്ലാ ല്ലേ...."
"അതെന്താ ആരും ഇല്ലാണ്ട്..??" മിന്നുവിന്റെ അമ്മയുടെ ചോദ്യം..
"മുത്തിയമ്മൂമ്മേടെ അച്ഛനും അമ്മയും ഓപ്പീസില്‍ പോയിരിച്ചാ... നമുക്ക് മുത്തിയമ്മൂമ്മേടെ അച്ഛനെ വിളിച്ച് പറയാം ല്ലേ??..." മിന്നു വീണ്ടും...
"എന്ത് പറയും??? മുത്തിയമ്മൂമ്മ സ്കൂളില്‍ പോകാതെ റോഡില്‍ നടക്കുകയാണെന്നോ??"
"ങാ... മുത്തിയമ്മൂമ്മ ഉകൂളില്‍ പോണില്ലാ.... മടിയാ...."
Subscribe to:
Post Comments (Atom)
10 comments:
മിന്നുവിന്റെ അമ്മയുടെ അച്ഛമ്മയെ മിന്നു മുത്തിയമ്മൂമ്മ എന്നാ വിളിക്കുക... വയസ്സായവരൊക്കെ അവള്‍ക്ക് മുത്തിയമ്മൂമ്മ തന്നെ... ഒരു മുത്തിയമ്മൂമ്മയെക്കുറിച്ചുള്ള നിരീക്ഷണം പക്ഷെ അല്‍പം കടന്നു പോയോ എന്ന് ഒരു സംശയം...
ഹഹ.. മിന്നൂന് അറിയില്ലല്ലൊ മുത്തിയമ്മൂമ്മ വയോജന ക്ലാസ്സില്‍ വൈകിട്ടാണു പോകുന്നതെന്ന്..!
മുത്തിയമ്മൂമ്മ സ്കൂളില്‍ പോകുന്നില്ലല്ലേ...
ഹ ഹ... :)
പ്രിയ സൂര്യോദയം,
ഇന്നു സൂര്യനുദിച്ചവാറെ വായിച്ചത് മിന്നുവിന്റെ ഡയറിക്കുറിപ്പുകളാണ്.
മടിപിടിച്ചമ്മൂമ്മ മുത്തിയമ്മൂമ്മ
ഉക്കൂളീല്‍പ്പോകാതിരിക്കുന്ന കണ്ടോ?
മിന്നു ഇനിയുമെഴുതൂ ഡയറിക്കുറിപ്പുകള്‍.
സസ്നേഹം
ആവനാഴി
ചാത്തനേറ്: മിന്നൂന്റെ അച്ഛനോട് പറഞ്ഞ് കൊടുത്ത് പേടിപ്പിക്കുന്നതു കൊണ്ടാ മിന്നു സ്ക്കൂളില്‍ പോകുന്നത് അല്ലെ?
haha !!
മിന്നുവിന്റെ തമാശ ഇഷ്ടപ്പെട്ടു:)
ഒരു റിക്വസ്റ്റ് ഉണ്ടേ, ഈ മിന്നുവിന്റെ ഒരു പടം ഒന്നു കാണിക്കുമോ?
ഹ...ഹ.... ഹ.... മിന്നൂസേ....
:D
കുഞ്ഞന്‍, ശ്രീ, സു ചേച്ചീ, മനു, സഹയാത്രികന്‍ :-)
ആവനാഴി... വായിച്ച് കമന്റ് എഴുതിയതിന് നന്ദി..
കുട്ടിച്ചാത്താ... പറഞ്ഞ് പേടിപ്പിച്ച് സ്കൂളില്‍ വിടുന്ന പരിപാടി നടപ്പില്ല... ഇന്ന് വല്ല്യ സുഖമില്ലാത്തതിനാല്‍ സ്കൂളില്‍ വിടേണ്ട എന്ന് തീരുമാനിച്ചിരുന്നു. ഞങ്ങളോടൊപ്പം ഓഫീസിലേയ്ക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ 'എന്നാല്‍ മിന്നുവിനെ സ്കൂളിലേക്ക് വിടാം' എന്ന് പറഞ്ഞതിന്.. "ശരി.. ഉകൂളില്‍ പോകാം.." എന്ന് പറഞ്ഞ് പിന്നാലെ നടന്നത് ഒഴിവാക്കാന്‍ ഞാന്‍ പെട്ട പാട്... :-)
സാജന്‍.. മിന്നുവിന്റെ ഒരു ഫോട്ടോ ഇട്ടിട്ടുണ്ട്...
:)
ഉപാസന
Post a Comment