മിന്നുവിന് മിന്നുവിന്റെ അച്ചന്റെയും അമ്മയുടെയും വിവാഹ ആല്‍ബം എത്ര കണ്ടാലും മതിയാവില്ല. മിക്കവാറും ദിവസം ഇത് എടുത്ത് കൊടുക്കാന്‍ പറഞ്ഞ് വാശിപിടിക്കുകയും അത് കിട്ടിയാല്‍ അതില്‍ നോക്കി വിവരണം നല്‍കുകയുമാണ് പതിവ്.
"ഇത് കണ്ടോ.. അച്ഛന്‍ അമ്മേടെ കഴുത്തില്‍ മാല ഇടുന്നു..." തുടങ്ങിയ ഡയലോഗുകള്‍ നമ്മോട് തന്നെ പറയും...
ഇന്നലെ രാത്രി മിന്നുവിന്റെ അമ്മയുടെ കഴുത്തില്‍ കിടക്കുന്ന മാല എടുത്ത് നോക്കിയിട്ട് മിന്നു അമ്മയോട്...
"ഇത് അച്ഛന്‍ ഇട്ട് തന്നതാല്ലേ??"
"അതേ.. അച്ഛന്‍ അമ്മയെ കല്ല്യാണം കഴിച്ചപ്പോള്‍ ഇട്ട് തന്നതാ... ദേ അച്ചന്റെ കഴുത്തില്‍ അമ്മയും മാല ഇട്ട് കൊടുത്തിട്ടുണ്ട്..." മിന്നുവിന്റെ അമ്മയുടെ വിശദീകരണം.
ഉടനെ മിന്നു അവളുടെ കഴുത്തിലെ മാല എടുത്ത് കാട്ടിയിട്ട്...
"ദേ... എന്റെ കല്ല്യാണത്തിന് ഇട്ട് തന്നതാ... കണ്ടോ.."
(ഇന്ന് മിന്നുവിന്റെ അച്ഛന്റെയും അമ്മയുടെയും നാലാം വിവാഹ വാര്‍ഷികം. ഇന്ന് രാവിലെയും മിന്നു ഇന്നലെ രാത്രി പറഞ്ഞ അതേ ഡയലോഗ് ആവര്‍ത്തിച്ചു.)
Subscribe to:
Post Comments (Atom)
15 comments:
ഇന്ന് മിന്നുവിന്റെ അച്ഛന്റെയും അമ്മയുടെയും നാലാം വിവാഹ വാര്‍ഷികം. ഇന്ന് രാവിലെയും മിന്നു ഇന്നലെ രാത്രി പറഞ്ഞ അതേ ഡയലോഗ് ആവര്‍ത്തിച്ചു.
മീനുവിന്റെ അച്ഛനും അമ്മക്കും ആശംസകള്‍....:)
വലുതാവുമ്പൊള്‍ മീനുകുട്ടിക്കും ഒരു മാല ഇട്ടുതരൂട്ടോ...
ആശംസകള്‍
ചാത്തനേറ്: ആല്‍ബം നോക്കല്‍ ഈ പ്രായത്തിലെ ഒരു ഫേമസ് കോമണ്‍ ഹോബിയാ അല്ലേ?
വിവാഹ വാര്‍ഷിക ആശംസകള്‍!
:)
വിവാഹ വാര്‍ഷികാശംശകള്‍
മിന്നുവിന്റെ അച്ഛനുമമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍...
മീനുവിന് ധാരാളം അനിയന്മാരും അനിയത്തികളുമുണ്ടാകട്ടേ.....
ആശംസകള്‍ , മിന്നുവിന്റെ വിശേഷങ്ങള്‍ കലക്കിപ്പൊളിക്കുവാണല്ലൊ:)
അഭിനന്ദനങ്ങള്‍ ...ആശമ്സകള്‍
ആ ഭീകരസ്മരണക്ക് ഇന്ന് നാല് വര്‍ഷം തികയുന്നു അല്ലേ
(വെറുതെ പറയുന്നതാട്ടോ, കാര്യമായെടുക്കല്ലെ)
:)
ഉപാസന
ഓ. ടോ: ആശംസകള്‍ !!!
മിന്നുന്റെ അച്ഛനും അമ്മക്കും വിവാഹ വാര്‍ഷികാശംസകള്‍.
:)
ഇത്തവണ എന്റെ ഹായ് മിന്നുവിനല്ല മിന്നുവിന്റെ അച്‌ഛനും അമ്മയ്ക്കും ഇരിക്കട്ടെ...
ആ നാല് നല്പ്പതായി, പിന്നെ നാനൂറായി..അല്ലെല്‍ അത്രെം വേണ്ട..
ഒരു നൂറാകാന്‍ പ്രാര്‍ത്ഥിക്കുന്നു കേട്ടോ
മിന്നുന്റെ അച്ഛനും അമ്മക്കും വിവാഹ വാര്‍ഷികാശംസകള്‍.
pinmozhikal@gmail.com ന്‍ പകരം കമന്റുകള്‍ എങ്ങോട്ട് റീഡയരക്റ്റ് ചെയ്യണം എന്നറിയിക്കണം.മെയില്‍ ചെയ്താല്‍ മതി.
abid.areacode@gmail.com
മിന്നുവിന്റെ അച്ഛനും അമ്മയ്കും ആശംസകളറിയിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി... :-)
വിവാഹ വാര്‍ഷികാശംശകള്‍. മിന്നൂസ് ഡയറി കസറുന്നു!
മിന്നു തന്നെ താരം.മിന്നുവിന്റെ അച്ഛനും അമ്മക്കും വിവാവ വാര്‍ഷിക ആശംസകള്‍.
Post a Comment