ചില ദിവസങ്ങളില്‍ മിന്നുവിന്റെ കുസൃതി അതിര് വിടുമ്പോള്‍ ഞാനൊന്ന് ചെറുതായി ദേഷ്യപ്പെടും.. അതു മതി മിന്നുവിന് സങ്കടവും കരച്ചിലും വരുവാന്‍...
ഒരു ദിവസം രാത്രി ഉറങ്ങുന്നതിനു മുന്‍പായി ഇത്തരം ഒരു ചെറിയ കരച്ചില്‍ നടന്നു....
പിറ്റേന്ന് കാലത്ത് ഉറങ്ങി എഴുന്നേറ്റ മിന്നു അടുത്ത വീട്ടില്‍ ഒരു ചെറിയ കുട്ടി കരയുന്ന കേട്ടു...
"ഉവ്വാ... ഉവ്വാ... ന്ന് കുട്ടി കരയുണൂല്ലേ???" മിന്നു പറഞ്ഞു.
ഇത് കേട്ട് ഞാന്‍ ചിരിച്ചു.
ഉടനെ മിന്നു ബാക്കി കൂടി മുഴുമിപ്പിച്ചു...
"കുട്ടീടെ അച്ഛന്‍ ചീത്ത പറഞ്ഞിട്ടാ....."
അതില്‍ എന്തൊക്കെയോ സൂചന അടങ്ങിയിട്ടുണ്ടോ എന്ന് ഒരു സംശയം മാത്രം... ങാ.. വെറുതേ തോന്നിയതാവാം എന്നങ്ങ് ഞാന്‍ സമാധാനിച്ചു.
Subscribe to:
Post Comments (Atom)
14 comments:
മിന്നുവിന് കരയാനുള്ള കാരണം തന്നെയാണല്ലോ മിന്നുവിന്റെ കണക്ക് കൂട്ടലില്‍ മറ്റുള്ള കുട്ടികള്‍ക്കും..
ന്നാലും കുറച്ചു കുസൃതിയൊക്കെ കാട്ടീന്നു വച്ചു മിന്നൂനോട് ദേഷ്യപ്പെറ്റുകൊന്നും വേണ്ടാട്ടോ...
[ഈ ബൂലോകത്ത് മിന്നൂന്‍ ചൊദിക്കാനും പറയാനും കുറെ വായനക്കാരുണ്ട്,ട്ടാ]
;)
ditto to sree ;)
ചാത്തനേറ്: ചോദിക്കാനും പറയാനും ആളുണ്ടെന്നത് ശരി, പക്ഷേ കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിത്തന്നെ വളരണം.;)
:-)
ഡയറി എഴുതാനക്കൊണ്ട് മിന്നുന്റെ ഓരോ ചെറിയ കാര്യങ്ങള്‍ പോലും നിരിക്ഷിക്കുന്നുണ്ട്.
മിന്നൂന്റെ ഭാഗ്യം.
നന്നായിരിക്കുന്നു
:)
മിന്നു പാവല്ലേ മിന്നൂന്റെ അഛ്ചാ.... എന്തിനാ ദേഷ്യപ്പെടണേ.... അഛ്ചന്‍ ദേഷ്യപ്പെടണോണ്ടല്ലേ മിന്നൂനു സങ്കടാവണേ... സ്നേഹത്തോടെപറഞ്ഞാല്‍ മിന്നു കേള്‍ക്കൂലോ...
സൂചനയില്‍ നടപടി എടുത്തില്ലെങ്കില്‍, മിന്നു, തുടര്‍നടപടികളുമായി മുന്നോട്ട് പോകും. :)
മിന്നൂ...
ധീരതയോടെ നയിച്ചോളൂ... ലക്ഷം ലക്ഷം (കരഞ്ഞോണ്ട്) പിന്നാലെ... :)
--
അത് ശരി... ഇവിടെ എല്ലാവരും മിന്നുവിന് സപ്പോര്‍ട്ട് ആണല്ലേ.... എന്നാലും ഇടയ്ക്ക് ഒരല്‍പ്പം ഡോസ് കൊടുത്തില്ലേല്‍ മിന്നു അല്‍പം ഓവറാവുമോ എന്നൊരു ഭയം.. :-)
അതു ശരിയാണ്‍ കേട്ടോ. മിന്നു നല്ല കുട്ടി ആകാനല്ലേ. ഇടയ്ക്കു ചെറിയ സൂചനാ ശിക്ഷകള്‍ കുട്ടികള്‍ക്ക് നല്ലതു തന്നെ.
(എന്നു വച്ചു ഞങ്ങള്‍ മിന്നൂനുള്ള സപ്പോര്‍ട്ട് പിന്‍വലിക്കില്ലാട്ടോ)
:)
ditto to sree and manu ;)
"കുട്ടീടെ അച്ഛന്‍ ചീത്ത പറഞ്ഞിട്ടാ.."
"ഇന്നീ വാചകം സൂചനമാത്രം
നാളെ സൂചന ആളിപ്പട്ടരും..
ആളിപ്പടരും മുൻപേ ചീത്ത
നിർത്തിക്കോളൂ മിന്നൂന്റച്ചാ!!"
പ്രാസം ശരിയായില്ലേലും മിന്നൂനു അത്രേ പറയാനുള്ളൂ.. ഞാൻ മിന്നൂന്റെ കൂടെയാ.. ചീത്തപറയുന്ന അച്ഛന്മാർക്കെതിരെ ‘സങ്കടന‘ ഉണ്ടാക്കാൻ ഞാൻ മിന്നൂനോട് ആഹ്വാനം ചെയ്യുന്നു..
:)
Post a Comment