ശനിയാഴ്ച രാവിലെ ചാലക്കുടിയ്ക്ക് പോകുവാനായുള്ള തയ്യാറെടുപ്പ് നടക്കുന്നു.
മിന്നുവിന്റെ അമ്മ മിന്നുവിനെ റെഡിയാക്കാനായി വിളിച്ചു..
"മിന്നൂ... വരൂ... അമ്മ ഒരുക്കിത്തരാം..."
"ഒരുക്കീട്ട് എന്താ തരാ....???" മിന്നുവിന്റെ ചോദ്യം.
ചോദ്യം കേട്ട് ഒന്ന് അന്തം വിട്ട മിന്നുവിന്റെ അമ്മയെയും അത് കേട്ട് പൊട്ടിച്ചിരിക്കുന്ന മിന്നുവിന്റെ അച്ഛനെയും സാക്ഷിനിര്‍ത്തി മിന്നു അല്പം നിര്‍ബന്ധത്തോടെ വീണ്ടും..
"ഒരുക്കീട്ട് എന്താ തരാ...???"
"അതേയ്.. മിന്നൂ... മിന്നൂസിനെ പോകാന്‍ ഡ്രസ്സ് ഇടീച്ച് റെഡിയാക്കാം എന്നാ അമ്മ പറഞ്ഞത് ട്ടോ.."
അമ്മയുടെ വിശദീകരണം വല്ല്യ തൃപ്തിയോടെയല്ലെങ്കിലും മിണ്ടാതെ മിന്നു അംഗീകരിച്ചു. ഭാഗ്യം !
Subscribe to:
Post Comments (Atom)
11 comments:
ചില കാര്യങ്ങള്‍ പറയുമ്പോള്‍ അതില്‍ പറയുന്നതില്‍ കവിഞ്ഞ വ്യാപ്തിയുണ്ടെന്ന് മിന്നു ചോദിച്ചപ്പോഴാണ് മനസ്സിലായത്...
വല്ലാതെ കഷ്ടപ്പേടുത്തുന്നുണ്ടല്ലെ... മിടുക്കി..
മിടുക്കി! നല്ല ചോദ്യം...
പിന്നെ, മിന്നുവിന്റെ ഫോട്ടോ കൊടുത്തതും ഇഷ്ടപ്പെട്ടു.
:)
ഹഹഹഹ
അതാണ്, അതാണ് ചോദ്യം... :)
മിടുക്കി..
ചാത്തനേറ്: മിന്നു ഭാവീലൊരു ഡോക്ടറാകും ഇപ്പോള്‍ തന്നെ വാക്കുകളെ ഓപ്പറേറ്റ് ചെയ്ത് തുടങ്ങി.
ഓടോ: ഫോട്ടോ കലക്കി. ഒരു വടീം പിടിച്ച് മുടീലൊക്കെ ഇത്തിരി പൌഡര്‍ ഇട്ടിരുന്നെങ്കില്‍ അസ്സലു മാമാട്ടിക്കുട്ടിയമ്മ.
“എന്താ തരാ....???”
കൈക്കൂലി, കിക്ക് ബാക്ക്, ങും, ങും.
വെറുതെ പറഞ്ഞതാ മിന്നൂട്ട്യേ.
സസ്നേഹം
ആവനാഴി.
ഹ ഹ ഹ മിന്നൂസേ.... മിടുക്കിക്കുട്ടിയായിട്ടുണ്ട്ട്ടോ...
:D
മിന്നൂസേ, ഒന്നും തരില്ലെങ്കില്‍, ഒരുക്കാം എന്നു മാത്രം പറഞ്ഞാമതിയെന്ന് പറയൂ. :)
കൊച്ചിനെ ചൂഷണം ചെയ്യുന്നത് നിറുത്തണമെന്ന് ഒരു എളിയ അഭ്യര്‍ത്ഥന. ചുമ്മാതെയാ...
:)
ഉപാസന
മിന്നു ഫാന്‍സ് അസോസിയേഷന് ലോക്കല്‍ ചാപ്റ്റര്‍.
ഒപ്പ്.
:)
കുഞ്ഞന്‍... ഈ പ്രായത്തിലെ എല്ലാ കുട്ടികളിലുമുള്ള കുസൃതിത്തരങ്ങളാണിവ... അത് ഇത്ര വിശേഷായി ഞാന്‍ മാത്രം റെക്കോര്‍ഡ് ചെയ്യുന്നു എന്നേയുള്ളൂ.. വെറുതേ ഒരു രസത്തിന്...
ശ്രീ... :-)
തമനു... ചോദ്യം തന്നെ... :-)
കുട്ടിച്ചാത്താ... :-)
ആവനാഴി... :-)
സഹയാത്രികന്.. :-)
സുചേച്ചീ.. ഇനി ഇത്തരം വാക്കുകള്‍ സൂക്ഷിച്ചേ ഉപയോഗിക്കൂ.. :-)
ഉപാസന... ചൂഷണം പാപമാണ്.. :-) ഇവിടെ ചൂഷണം എന്താണെന്ന് മനസ്സിലായില്ല... :-)
വക്കാരീ... :-)
Post a Comment